ട്വിറ്ററിൽ 10 മില്യൺ കാഴ്ചക്കാരുമായി മുന്നേറുന്ന ഒരു വീഡിയോ ആണ് ഒരു കാലാവസ്ഥ റിപ്പോർട്ടർ വളരെ കഷ്ടപ്പെട്ട് കാറ്റിൽ നില്ക്കാൻ ആകാതെ വാർത്ത നൽകുന്നത്. പക്ഷെ ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ പിന്നിലൂടെ നടന്നു പോകുന്നവർക്ക് ഈ കാറ്റിൽ യാതൊരു കുലുക്കവും ഇല്ല എന്നതാണ്.
https://twitter.com/gourdnibler/status/1040678572262916096
വടക്കൻ കരോളിനിലെ വിൽമിംഗ്ടണിൽ നിന്നാണ് ദി വീറ്റ് ചാനലിന്റെ മൈക് സീഡൽ റിപ്പോർട്ട് ചെയ്തത്. മൈക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അമിത അഭിനയത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നുണ്ട്. ഷെയർ ചെയ്ത 12 മണിക്കൂറിനുള്ളിൽ തന്നെ വീഡിയോ 10 മില്യൺ ആൾക്കാരാണ് കണ്ടത്. 3 ലക്ഷം ലൈക്ക്‌സും വീഡിയോയ്ക്ക് ഉണ്ട്.
Discussion about this post