സ്പെയിനിൽ സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ മൂത്രപ്പുരയിൽ ടിവി സ്ക്രീനുകൾ സ്ഥാപിച്ചിരിക്കുകയാണ് ഫൂട്ടബോൾ ക്ലബ്ബായ റയൽ മാഡ്രിഡ്. ആരാധകർക്ക് അവരുടെ ഗെയിം ഒരു നിമിഷത്തേക്ക് പോലും നഷ്ടമാകരുത് എന്നതാണ് അവരുടെ ലക്ഷ്യം. എന്നാൽ മൂത്രം ഒഴിക്കുമ്പോൾ കാണാൻ ജനങ്ങൾ ശരിക്കും ആഗ്രഹിക്കുന്നുണ്ടോ? മിക്ക സോഷ്യൽ മീഡിയ ഉപയോക്താക്കളും ഇതിനെ പ്രയോജനമില്ലാത്തതും പണത്തിന്റെ അനാവശ്യ ചിലവ് ആണെന്നും പറയുന്നു.
ഇത് ആദ്യമായി അല്ല മൂത്രപ്പുരകളിൽ ആരാധകർക്ക് വേണ്ടി ടിവികൾ വയ്ക്കുന്നത്. ലാ ലിഗാ സൈഡ് ലെഗ്‌നെസും എസ്റ്റാഡിയോ മുനിസിപ്പൽ ഡി ബൂട്ടാർക്ക് സ്റ്റേഡിയത്തിൽ സമാനമായ സംവിധാനം ഉണ്ട്. കളിക്ക് മുന്നേ ബാത്‌റൂമിൽ പോകുന്നത് ടീമിന് ദോഷം എന്ന് കരുതപ്പെടുന്ന ഒരു അന്ധവിശ്വാസം എല്ലാ ആരാധകരുടെയും ഉള്ളിൽ ഉണ്ട്. അതുകൊണ്ട് തന്നെ കളിക്ക് ഇടയിൽ ആണ് ആളുകൾ പോകുന്നത്. ഈ അവസരത്തിൽ പ്രധാന നിമിഷങ്ങൾ നഷ്ടമാകാതിരിക്കാൻ ആണ് ഇത് ചെയ്തിരിക്കുന്നത്.
Discussion about this post