രവി തേജ നായകനായി ഇറങ്ങുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രം ആണ് അമർ അക്ബർ അന്തോണി. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകരണം ആണ് ലഭിച്ചത്. ഇപ്പോൾ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.
ശ്രീകൃഷ്ണ, ജസ്പ്രീത് ജാസ്, ഹരീദജ, മനീഷ എരഭടത്തിനി, രമ്യ ബെഹ്റ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിശ്വയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് തമൻ ആണ്. ഇലിയാന ആണ് ചിത്രത്തിലെ നായിക. ശ്രീനു വൈറ്റില ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെങ്കട് സി ദിലീപ് ആണ് ഛായാഗ്രഹണം.
Discussion about this post