രവി തേജ നായകനായി ഇറങ്ങുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രം ആണ് അമർ അക്ബർ അന്തോണി. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വൻ സ്വീകരണം ആണ് ലഭിച്ചത്. ഇപ്പോൾ ചിത്രത്തിലെ ആദ്യ ട്രൈലെർ പുറത്തിറക്കിയിരിക്കുകയാണ്. അമർ, അക്ബർ, അന്തോണി എന്നി മൂന്ന് വേഷങ്ങളിൽ ആണ് രവി തേജ എത്തുന്നത്.
ശ്രീനു വൈറ്റില സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇല്യാന ആണ് ചിത്രത്തിലെ നായിക. ടച്ച് ചേസി ചുടു എന്ന ചിത്രത്തിന് ശേഷം രവി തേജ നായകനാകുന്ന ചിത്രം ആണിത്. കുറച്ചു നാളായി വലിയ ഹിറ്റ് ഇല്ലാത്ത സൂപ്പർതാരം ഒരു വമ്പൻ ഹിറ്റ് ആണ് ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഒരുപാട് നാളുകൾക്ക് ശേഷം ഇല്യാന അഭിനയിക്കുന്ന തെലുങ്ക് ചിത്രം എന്ന പേരും ഇതിനുണ്ട്. മിസ്റ്റർ എന്ന ചിത്രത്തിന് ശ്രീനു സംവിധാനം ചെയ്യുന്ന ചിത്രം ആണിത്. വെങ്കട് സി ദിലീപ് ആണ് ക്യാമറ. തമൻ ആണ് സംഗീതം.
Discussion about this post