ബോളിവുഡ് താരങ്ങളായ രൺവീർ സിംഗ്, ദീപിക പദുകോൺ എന്നിവർ വിവാഹ വാഗ്ദാനം പ്രഖ്യാപിച്ചതോടെ 2018 ലെ ഉത്സവ സീസൺ കൂടുതൽ ആവേശകരമായി മാറി കഴിഞ്ഞിരിക്കുകയാണ്. രണ്ടു കുടുംബക്കാരുടെയും ആചാരങ്ങൾ പ്രകാരം ഇരുവരും നവംബർ 14 നും 15 നും ആയി നടക്കും. വരാൻ പോകുന്ന വിവാഹം ആരാധകരെ ഇപ്പോഴെ ആവേശത്തിൽ എത്തിച്ചിരിക്കുകയാണ്. രൺവീർ, ദീപിക തുടങ്ങിയവരുടെ ഡിസൈൻ ചെയ്യപ്പെട്ട വിവാഹ ചിത്രങ്ങൾ നമ്മൾ കണ്ടു എങ്കിലും ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഒരു ചിത്രം അതീവ മനോഹരം ആണ്. കർവാ ചൗത്തിന്റെ ഭാഗമായി ഒരുങ്ങിയ ഒരു മെഹന്തി ആണ് ഇത്. അതിൽ വരച്ചിരിക്കുന്നത് രൺവീർ സിംഗിന്റെ മുഖമാണ്.
https://www.instagram.com/p/BpWn66ZBi8D/?taken-by=ranveersingh_holic
രൺവീർ സിംഗിന്റെ ഒരു ഫാൻ പേജ് ഈ ചിത്രം പങ്ക് വയ്ക്കുകയും ചെയ്തു. ദീപികയും രൺവീറും ഒന്നിച്ച ആദ്യ ചിത്രമായ രാംലീലയിലെ രൺവീറിന്റെ രൂപം ആണ് മെഹന്തിയിൽ വരച്ചിരിക്കുന്നത്. ആ ചിത്രം ഇറങ്ങിയതും ഒരു നവംബർ 15 നു ആണ് എന്നതാണ് മറ്റൊരു രസകരമായ കാര്യം. ഒക്ടോബറിൽ ആണ് ഇരുവരും വിവാഹം ചെയ്യാൻ പോകുന്ന കാര്യം പുറത്തു വിട്ടത്. ഒരു വെഡിങ് ഇൻവിറ്റേഷൻ കാർഡിന്റെ ചിത്രവും അവർ പങ്ക് വച്ചിരുന്നു.
Discussion about this post