ഗോവിന്ദയെ നായകനാക്കി പഹ്‌ലജ് നിഹലാനി നിർമ്മിക്കുന്ന ഏറ്റവും പുതിയ കോമഡി ചിത്രം ആണ് രംഗീല രാജ. 25 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ഇരട്ട വേഷത്തിൽ ഗോവിന്ദ എത്തുന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി. ഒരു ഫുൾ കോമഡി എന്റെർറ്റൈനെർ ആണ് ചിത്രം എന്നാണ് ട്രൈലെർ സൂചിപ്പിക്കുന്നത്.
https://youtu.be/8dEfbkjcl-Q
20 വർഷത്തെ ഇടവേളക്ക് ശേഷം സിക്കൻഡർ ഭർത്തി ഒരുക്കുന്ന ചിത്രമാണ് ഇത്. ശക്തി കപൂർ, പ്രേം ചോപ്ര എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. പുതുമുഖങ്ങളായ മിഷിക, അനുപമ എന്നിവരാണ് ചിത്രത്തിലെ നായികമാർ. കഥയും തിരക്കഥയും ഒരുക്കിയത് നിർമാതാവായ പഹ്‌ലജ് നിഹലാനി തന്നെ ആണ്.
Discussion about this post