ആമിർ ഖാൻ നായകനായ 3 ഇഡിയറ്റ്സ് എന്ന ചിത്രത്തിൽ വന്നതോടെയാണ് ദ്രോക്ക് പദ്മ കർമൊ സ്കൂൾ പ്രശസ്തിയാർജ്ജിച്ചത്. അതിന്റെ ഓർമക്കായി അവിടെ റാഞ്ചോ മതിലും ഉണ്ടായിരുന്നു. ഇപ്പോൾ ആ മതിൽ പൊളിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ടൂറിസ്റ്റുകൾ അകത്തേക്ക് കയറുന്നതിനു നിയന്ത്രണവും വയ്ക്കാൻ തീരുമാനമുണ്ട്. കാരണം ഈ മതിൽ കാരണം വരുന്ന ടൂറിസ്റ്റുകൾ കുട്ടികളുടെ പഠനത്തിനെ മോശമായി ബാധിക്കുന്നു എന്നതാണ്.
ഈ മതിൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്നതും ഉണ്ട്. ചിത്രത്തിലെ ഒരു കഥാപാത്രം മതിലിനോട് ചേർന്ന് മൂത്രം ഒഴിക്കുമ്പോൾ കുട്ടികൾ ഷോക്ക് അടിപ്പിക്കുന്ന സീൻ ആണത്. പിന്നീട് ഈ വാളിൽ റാഞ്ചോ വാൾ എന്ന രീതിയിൽ പെയിന്റ് ചെയ്യുകയും ചെയ്തിരുന്നു.
“ലഡാക്കിലെ സന്ദർശകരെ ആകർഷിക്കുന്ന ഒരു സ്ഥലമായി ഈ മതിൽ മാറിക്കഴിഞ്ഞു. പക്ഷെ അധികമായി ഇവിടെ ആൾക്കാർ വരുന്നതിലൂടെ സ്കൂൾ എന്തിനാണോ ഉണ്ടാക്കിയതെന്ന് ഉദ്ദേശം മാറി പോകുന്നു. ടൂറിസ്റ്റുകൾ സ്കൂളിലെതുമ്പോൾ വിദ്യാർത്ഥികളുടെ ശ്രദ്ധ മാറി പോകുന്നു” അധികൃതർ പറയുന്നു.
മികച്ച വാസ്തുവിദ്യാ പുരസ്കാരം, മികച്ച പരിസ്ഥിതി സൗഹൃദമന്ദിരം, മികച്ച വാസ്തുവിദ്യാ രൂപകൽപ്പന അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഈ സ്കൂൾ നേടിയിട്ടുണ്ട്. ഇപ്പോൾ സ്കൂളിൽ 719 വിദ്യാർത്ഥികളുണ്ട്. അതിൽ 281 പേർ ലഡാക്കിന്റെ വിദൂര മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. ബാക്കിയുള്ളവർ ദിവസവും വന്നു പോകുന്നവരും ആണ്.
Discussion about this post