മുകേഷ് അംബാനിയുടെ വാഹനഗാരേജില്‍ ഇല്ലാത്ത വാഹനങ്ങള്‍ ഉണ്ടാകില്ല. ലോകത്തിലെ അത്യാധുനിക വാഹനങ്ങളെല്ലാം ഇവിടെയുണ്ട്. ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ അതിവേഗ കാറായ ഉറൂസ് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിലെത്തിയ ഉടന്‍ അംബാനിയുടെ ഗാരേജിലുമെത്തിയ ഉറൂസ് അന്നേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വാഹനം സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ബോളീവുഡ് താരം രണ്‍ബീര്‍ കപൂറിന്റെ ഒരു വീഡിയോയിലൂടെയാണ്. ഈ ഉറൂസില്‍ കറങ്ങുന്ന രണ്‍ബീറിന്റെ വീഡിയോ ആണ് വൈറലാകുന്നത്. സുഹൃത്തും വാഹന ഉടമയുമായ അംബാനി പുത്രന്‍ ആകാശ് അംബാനിയെ ഒപ്പം ഇരുത്തിയാണ് രണ്‍ബീറിന്റെ വാഹനയോട്ടം.
https://www.instagram.com/p/Bw9pVS3FyUC/?utm_source=ig_web_button_share_sheet
Discussion about this post