ഛത്തീസ്ഗഢിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രതിപക്ഷ കക്ഷി കോൺഗ്രസിനും ഭരണകക്ഷിയായ ഭാരതീയ ജനതാപാർട്ടിയും പരസ്പരം ലക്ഷ്യമിട്ടുകൊണ്ട് തങ്ങളുടെ രാഷ്ട്രീയ പ്രചാരണങ്ങളിലൂടെ വോട്ടർമാരെ ആകർഷിക്കാൻ ശക്തമായ പോരാടുകയാണ്. ബിജെപിയുടെ രാമൻ സിംഗിന്റെ കഴിഞ്ഞ പതിനഞ്ചു വർഷത്തെ അധികാരത്തിൽ സംസ്ഥാന സർക്കാറിന്റെ മോശം ട്രാക്ക് റെക്കോർഡ് വെളിപ്പെടുത്തിക്കൊണ്ടാണ് കോൺഗ്രസ് പ്രചാരണങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സംസ്ഥാനത്തെ ബി.ജെ.പി ഗവൺമെന്റിന് നേരെയുള്ള ആക്രമണങ്ങളിൽ കോൺഗ്രസ്സിന്റെ ഛത്തീസ്ഗഡ് യൂണിറ്റ് ഒരു വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. അതിൽ സർക്കാരിനെതിരെ കടുത്ത ഭാഷയിൽ നഗ്നമായ രീതിയിലാണ് പ്രതിപക്ഷം രംഗത്ത് എത്തിയിരിക്കുന്നത്.
മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ സർക്കാർ തെറ്റായ വാഗ്ദാനങ്ങൾ ആണ് നൽകിയതെന്നനും സംസ്ഥാനത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പ്രവർത്തിക്കാൻ പരാജയപ്പെട്ടെന്നും ഒരു യുവാവ് തിരിച്ചറിയുന്നതും ആണ് തീം. തൊഴിലില്ലായ്മ, ആരോഗ്യപരിചരണം, കാർഷിക പ്രതിസന്ധി എന്നിവയിൽ സർക്കാർ പൂർണ പരാജയം ആണെന്നും വിഡിയോയിൽ കാണിക്കുന്നു.
लीजिये! वीडियो उपलब्ध है.
जो रमन सिंह के 15 साल के कारनामों को बेनकाब करता है, यह बताता है अगर आपको प्रदेश की बदहाली को खुशहाली के रूप में देखना है तो 'रमन का उल्टा चश्मा' पहनिए.
अगर सच्चाई देखनी है तो रमन का चश्मा उतार फेंकिये और नंगी आँखों से सच्चाई देखिये.#RamanKaUltaChashma pic.twitter.com/G8YGzhIn1s— INC Chhattisgarh (@INCChhattisgarh) October 11, 2018
ഛത്തീസ്ഗഡ് കോൺഗ്രസ് യൂണിറ്റ് വീഡിയോക്കൊപ്പം ഉള്ള ട്വീറ്റിൽ ഇങ്ങനെ എഴുതി, “രാമൻ സിങ്ങിന്റെ 15 വർഷത്തെ പ്രവർത്തനത്തെ പൊളിച്ചടുക്കുന്ന വീഡിയോ ആണിത്. സംസ്ഥാനത്തിന്റെ യഥാർത്ഥ അവസ്ഥ നമ്മുക്ക് എല്ലാവര്ക്കും അറിയാം. ഇനി അഥവാ സംസ്ഥാനത്തെ പുരോഗമിച്ചു കാണണം എങ്കിൽ രമണിന്റെ തല തിരിഞ്ഞ കണ്ട വച്ചാൽ മതിയാകും” എന്നും അവർ പറയുന്നു.
Discussion about this post