റാം ചരണിനെ നായകനാക്കി ബോയപെട്ടി ശ്രീനു ഒരുക്കുന്ന ഏറ്റവും പുതിയ മാസ്സ് മസാല ചിത്രമാണ് വിനയ വിധേയ രാമ. രംഗസ്ഥലം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം റാം ചരൺ നായകനാകുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ ആണ് ബോയപെട്ടി ശ്രീനു. അവസാനം ഒരുക്കിയ ജെയ് ജാനകി നായക, അല്ലു അർജുന്റെ സര്റിനോട്, ബാലകൃഷ്‌ണയുടെ ലെജൻഡ് എന്നിവയെല്ലാം വമ്പൻ ഹിറ്റ് ആയിരുന്നു.
https://www.facebook.com/AlwaysRamCharan/videos/2199891713587301/
ബോളിവുഡ് തരാം കൈറ അഡ്വാനി ആണ് ചിത്രത്തിലെ നായികാ. ബോളിവുഡ് തരാം വിവേക് ഒബ്‌റോയ്, സ്നേഹ, പ്രശാന്ത് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു. ശ്രീനു തന്നെയാണ് ചിത്രത്തിനായി തിരക്കഥ എഴുതുന്നത്. ദേവിശ്രീ പ്രസാദ് ആണ് സംഗീതം ഒരുക്കുന്നത്. കനൽ കണ്ണൻ ആണ് ചിത്രത്തിന് വേണ്ടി സംഘട്ടനം നിർവഹിക്കുന്നത്.
Discussion about this post