കാര്‍ത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന രജനി ചിത്രമാണ് പേട്ട. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തിന്റെ പുറത്തു വന്ന മോഷൻ പോസ്റ്റർ വൻ വരവേൽപ്പോടെയാണ് ആരാധകർ സ്വീകരിച്ചത്. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിൽ വ്യത്യസ്തമായ വേഷത്തിലാണ് രജനി എത്തുന്നത്.
വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. ഇതും ചിത്രം കാത്തിരിക്കാൻ ആൾക്കാരെ പ്രേരിപ്പിക്കുന്നു. ഹിന്ദി താരം നവാസുദ്ദിൻ സിദ്ദിഖി ആണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം. ബോബി സിംഹയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു.
ചിത്രീകരണം പുരോഗമിക്കവേ പേട്ടയുടെതായി ഒരു ലൊക്കേഷന്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ പ്രചരിക്കുകയാണ്. ലൊക്കേഷന്‍ വീഡിയോയില്‍ സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് തലൈവരെ കാണിച്ചിരിക്കുന്നത്. തൃഷയും സിമ്രാനും ആണ് ചിത്രത്തിലെ നായികമാർ. രജനിയുടേതായി അടുത്തിറങ്ങുന്ന ചിത്രം ശങ്കറിന്റെ 2.0 എന്ന ചിത്രമാണ്. സ്‌റ്റൈല്‍ മന്നന്റെ പേട്ട അടുത്ത വര്‍ഷം പൊങ്കലിന് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്
Discussion about this post