ചെന്നൈയിലെ ഒരു വലിയ പരിപാടിക്കിടെ രജനികാന്ത് നായകനായി എത്തുന്ന 2.0 ന്റെ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രെയിലർ പുറത്തിറങ്ങിയിരുന്നു. വൻകിട ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിലെ മുഴുവൻ അഭിനേതാക്കളും സത്യാ സിനിമാസിൽ ട്രെയിലർ 3 ഡി ഫോർമാറ്റിൽ പ്രദർശിച്ചപ്പോൾ സന്നിഹിതരായിരുന്നു. 3D കാമറകൾ ഉപയോഗിച്ച് നിർമ്മിച്ച ആദ്യത്തെ ഇന്ത്യൻ സിനിമ എന്ന പ്രഖ്യാപനത്തിന് ശേഷം ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു. അക്ഷയ് കുമാറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ്.
https://twitter.com/adam_styris/status/1058634226650607617
https://twitter.com/ikpsgill1/status/1058633205215973377
2010-ൽ പുറത്തിറങ്ങിയ എന്തിരൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി വരുന്ന ചിത്രത്തിന്റെ ട്രൈലെർ മൂന്നു ഭാഷകളിൽ ആണ് പുറത്തു വന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ആണ് ഇത് വന്നത്. ഇപ്പോൾ ചിത്രത്തിലെ ഒരു സീനും എടുത്ത് ആവേശഭരിതർ ആയ ആരാധകർ മീമുകൾ ഒരുക്കുന്നു. രജനിയും അക്ഷയും ആണ് ഈ മീമുകളിൽ നിറഞ്ഞു നിൽക്കുന്നത്. സെൽ ഫോണുകൾ വലിച്ചെടുത്ത് അത് മനുഷ്യരാശിക്ക് എതിരെ ഉപയോഗിക്കുന്ന വില്ലൻ ആയാണ് അക്ഷയ് എത്തുന്നത്. രജനി ചിട്ടി എന്ന റോബോ ആയും വസീഗരൻ എന്ന ശാസ്ത്രജ്ഞൻ ആയും എത്തുന്നു.
https://twitter.com/PR1CELES5/status/1058661060985507840
https://twitter.com/GaurangBhardwa1/status/1058650252285100032
https://twitter.com/sagarcasm/status/1058646390761435136
Discussion about this post