പഞ്ചാബിലെ അമൃത്സർ ട്രെയിൻ ദുരന്തത്തിൽ കൊല്ലപ്പെട്ടത് 61 പേരാണ്. ദസറ ആഘോഷങ്ങൾക്കിടെ ആയിരുന്നു ഈ നാടിനെ നടുക്കിയ സംഭവം. ഇപ്പോൾ വൈറൽ ആകുന്ന വീഡിയോയിൽ പഞ്ചാബിലെ ഒരു റെയിൽവേ ക്രോസിലൂടെ കടന്നുപോകുന്ന ജനങ്ങളുടെ മനോഭാവം കാണിക്കുന്നു. ട്രെയിൻ അടുത്തേക്ക് വന്നുകൊണ്ടിരിക്കുമ്പോഴും സുരക്ഷയെ കുറിച്ച് യാതൊരു ആലോചനയും ഇല്ലാതെ പാളം മുറിച്ച് കടക്കുകയാണ്. ട്വിറ്റർ ഉപയോക്താക്കൾ പങ്കിട്ട വീഡിയോയിൽ ഗേറ്റ് സെക്യൂരിറ്റി പറയുന്നത് അവർ മനഃപൂർവ്വം അവഗണിക്കുന്നത് കാണാൻ കഴിയും. റെയിൽവേ ട്രാക്ക് ഫ്രീ അകാൻ വണ്ടി ഹോൺ അടിച്ചു വരുന്ന ട്രെയിനിനെയും കാണാൻ സാധിക്കും.
റെയിൽവേ ക്രോസിംഗിന്റെ കൃത്യമായ സ്ഥലം അജ്ഞാതമാണെങ്കിലും, ഈ വീഡിയോ ആളുകളുടെ മനോഭാവത്തിൽ വെളിച്ചം വീശുന്നു, ഇത്തരം നടപടികളുടെ അനന്തരഫലങ്ങളെ വ്യക്തമായി അവഗണിച്ച് അവർ എങ്ങനെ മുന്നോട്ട് പോകുന്നു എന്ന് ഇത് മനസിലാക്കി തരുന്നു.
ye mera india pic.twitter.com/rAbVmsjCue
— Dr Gill (@ikpsgill1) October 22, 2018
അമൃതസറിലെ ദസറ ആഘോഷങ്ങൾ ദുരന്തമായി മാറിയിട്ട് അധികം ദിവസം ആയില്ല. രാവണന്റെ രൂപം കത്തുന്നത് റെയിൽവേ ട്രാക്കിൽ കയറി നിന്ന് കണ്ടുകൊണ്ടിരുന്ന ആൾക്കാരുടെ ഇടയിലേക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു.
Discussion about this post