ലിംഗ, സ്വീകാര്യത, സമത്വം എന്നിവയിൽ തുറന്ന സമീപനം ഉള്ള അല്ലെങ്കിൽ അതിനെ കുറിച്ച് തുറന്നു സംസാരിക്കുന്ന ഒരു സമൂഹം നമ്മുടെ ഇടയിൽ പതിയെ ആണെങ്കിലും രൂപപ്പെട്ട് വരുന്നു. ചില കാര്യങ്ങളിൽ സമൂഹം ഇപ്പോഴും ദുർവാശിയുമായി നിലനിൽക്കുന്നുണ്ടെങ്കിലും, ഭാഗ്യവശാൽ, ശരിയും തെറ്റും വിളിച്ചു പറയുന്ന ഒരു സംഘം പുറത്തുണ്ട്. അംഗീകരിക്കുക എന്നത് നമ്മുടെ സമൂഹത്തിനു ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്. ജനങ്ങൾ തങ്ങളുടെ മുൻകാല ധാരണകളുമായി മുന്നോട്ട് പോകാൻ ആണ് ഇപ്പോഴും ആഗ്രഹിക്കുന്നത്. മാത്രമല്ല അതെല്ലാം തകർക്കുന്ന ആളുകൾ പലപ്പോഴും ഒഴിവാക്കുകയും ചെയ്യുന്നു. ബ്ലൂഷിന്റെ ഈ വീഡിയോയിൽ തന്റെ ഭർത്താവ് ഒരു ട്രാൻസ്സെക്ഷ്വൽ ആണെന്ന് കണ്ടെത്തുന്ന ഒരു ഭാര്യയുടെ കഥ ആണ് പറയുന്നത്.
2015-ലെ ഇംഗ്ലീഷ് ചിത്രമായ ദ ഡാനിഷ് ഗേളിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. തൻറെ ഭർത്താവ് ഒരു ട്രാൻസ്ജിൻഡർ ആണെന്ന് അറിഞ്ഞിട്ടും അയാളെ ഉപേക്ഷിക്കാതെ ഒരു സ്ത്രീയുടെ കഥയാണ് ഇത് പറയുന്നത്. ഭർത്താവിന്റെയും ഭാര്യയുടെയും ബന്ധം ആഘോഷിക്കുന്ന കർവാ ചൗത്തിനെ ചുറ്റിപ്പറ്റിയാണ് വീഡിയോ.
ഖെയ്ഡ് സ്വാതന്ത്ര്യത്തിന്റെ കഥയാണ്. നമുക്ക് പരസ്പരം എങ്ങനെ ശക്തരാക്കാം, ജനങ്ങൾ അവരുടെ യഥാർഥ സത്തയായിത്തീരണം എന്നൊക്കെ ഈ ചെറു ചിത്രം പറയുന്നു. വീഡിയോയിൽ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് മോഡൽ നിക്കി ചൗള വേഷം ഇടുന്നു. പുരുഷനായി ജനിച്ചു, 2009 ൽ ലൈംഗിക മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ ആളാണ് നിക്കി.
Discussion about this post