ചിലിയിലെ സ്വാതന്ത്ര്യത്തിന്റെ 208 വർഷം ആഘോഷിച്ച ചടങ്ങിൽ പട്ടാളക്കാരോടൊപ്പം പരേഡിനെത്തി 9 നായക്കുട്ടികളും. ഒൻപത് സുവർണ്ണ റിട്രിവോ നായക്കുട്ടികളാണ് മനുഷ്യർക്കും പൂർണ്ണവളർച്ചയെത്തിയ നായ്ക്കൾക്കൊപ്പം എത്തിയത്. ദേശീയ പോലീസ് സേനയിലെ ഏറ്റവും പുതിയ അംഗങ്ങളായി 45 ദിവസം പ്രായമുള്ള ഈ നായകുട്ടികൾ ആരുടടെയും മനസ്സ് ഒന്ന് അലിയിപ്പിക്കും.
വൈറലായ വീഡിയോയിൽ ഒരു പ്രത്യേക നിയോൺ പച്ച തുണിയിൽ പൊതിഞ്ഞ കുട്ടികളെ കാണാൻ കഴിയും. അതിരാവിലെ ഉള്ള പരേഡിൽ അവർക്ക് തണുപ്പ് ഏൽക്കാതെ ഇരിക്കാൻ ആണ് ഈ തുണികൾ. പ്രത്യേക ഷൂകൾ ധരിച്ചാണ് മുതിർന്ന ലാബ്രഡറുകൾ എത്തിയത്.
അവരുടെ ചെറിയ ശിരസ്സുകൾ പുറത്തേക്ക് തള്ളിയിരിക്കുന്നത് കാണാം, നാവുകൾ പുറത്തേക്ക് ഇട്ടിട്ടുണ്ട്, അദ്‌ഭുതത്തോടെ അവർ ചുറ്റും നോക്കുന്നുണ്ട്. ഈ നയക്കുട്ടികൾ ആണ് നാളെ അവരുടെ മിടുക്കന്മാരായ നായകൾ ആയി മാറുന്നത്. 95000 തിലധികം ട്രൂപ്സ് ആണ് പരേഡിൽ പങ്കെടുത്തത്.
Discussion about this post