പുനെ: ശൈത്യകാലം കഴിഞ്ഞ് വേനലിലേ്ക്ക് കടക്കുന്നതേയുള്ളൂ എങ്കിലും അന്തരീക്ഷത്തില്‍ വലിയ ചൂടാണ് അനുഭവപ്പെടുന്നത്. ചൂടിനെ അതിജീവിക്കാന്‍ പണമുള്ളവര്‍ എസിയും എയര്‍കൂളറും ഒക്കെ വാങ്ങുമെങ്കിലും സാധാരണകാര്‍ക്ക് ഇതൊക്കെ വാങ്ങുക എന്നത് വലിയ ബുദ്ധിമുട്ടാണ്. അതേസമയം ചൂടിനെ പ്രതിരോധിക്കാന്‍ വ്യത്യസ്തമായൊരു ഉപായം കണ്ടു പിടിച്ചിരിക്കുകയാണ് മുംബൈ പുനെ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍. പുനെയിലെ രവിവാര്‍ പേട്ട് സ്വദേശിയായ ഇബ്രാഹിം തമ്പോലിയാണ് തന്റെ ഓട്ടോയിലെ ചൂട് കുറയ്ക്കാന്‍ വാഹനം പൂക്കള്‍ക്കൊണ്ടും പുല്ലുകൊണ്ടും അലങ്കരിച്ചിരിക്കുകയാണ്.
ഇബ്രാഹിമിന്റെ വാഹനം ആദ്യം കാണുന്നവര്‍ ഇതാരു മൊബൈല്‍ പൂന്തോട്ടം ആണെന്നാണ് കരുതുക. തന്റെയാത്രകാര്ക്ക് ചൂടുകൊണ്ടുള്ള ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനും പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശം എല്ലാവരിലേയ്്ക്കും കൈമാറാനുമാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇബ്രാഹിം പറയുന്നത്.
Discussion about this post