പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി ഒരു വടി ഉപയോഗിച്ച് ഡ്രൈനേജിൽ ഇറങ്ങി അത് വൃത്തിയാക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. നരേന്ദ്രമോഡി സെപ്റ്റംബറിൽ ആരംഭിച്ച സ്വാച്ചത ഹി സേവാ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഈ പ്രവർത്തിക്കു ഇറങ്ങിയത്. ചുറ്റുപാടുമുള്ള ഒരു ശുചിത്വം നിലനിർത്താൻ പൊതുജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം.
വെളുത്ത വസ്ത്രം ധരിച്ച കോൺഗ്രസ് നേതാവ് ആഴത്തിലുള്ള വെള്ളത്തിലിറങ്ങി അവിടം വൃത്തി ആക്കുകയായിരുന്നു. സമാനമായ ക്യാമറ ശുദ്ധീകരണ പ്രവൃത്തികളിൽ ഏർപ്പെട്ടിട്ടുള്ള മറ്റ് രാഷ്ട്രീയക്കാരിൽ നിന്നും വ്യത്യസ്തമായി ആണ് അദ്ദേഹം പ്രവർത്തിച്ചതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
#SwachhataHiSeva #SwachhBharat #SwachhBharatMission cleaning at #Nellithope #Puducherry pic.twitter.com/FkeKvfClZK
— V.Narayanasamy (@VNarayanasami) October 1, 2018
മഹാത്മാഗാന്ധിയുടെ 150 ആം ജന്മദിനം നമ്മൾ ഈ വര്ഷം മുഴുവൻ ആഘോഷിക്കുമെന്നും ഈ കാലത്ത് അദ്ദേഹത്തിന്റെ പാത വരേണ്ടത് വളരെ അനിവാര്യം ആണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
Discussion about this post