ലോകത്ത എമ്പാടുമുള്ള സ്ത്രീകള്‍ ഇപ്പോള്‍ ഒരു പ്രക്ഷോഭത്തിലണ്. സ്വന്തം അടിവസ്ത്രത്തിന്റെ ഫോട്ടോകല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് അവര്‍ പ്രതിഷേധിക്കുന്നത്. അയര്‍ലാന്‍ഡില്‍ 17 വയസായ ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത യുവാവിനെ പെണ്‍കുട്ടിയുടെ തോങ്ങ് തെളിവായി എടുത്ത് വെറുതെ വിട്ടതിലാണ് ഈ പ്രതിഷേധം. പ്രതിഷേധ പരമ്പര തന്നെ അരങ്ങേറുകയാണ് ഇപ്പോള്‍ രാജ്യത്ത്. ഒരു ആഴ്ച മുന്നെ ആണ് 27 വയസായ പ്രതിയെ കോടതി കുറ്റവിമുക്തനാക്കിയത്.
https://twitter.com/ibelieveher_ire/status/1061326556428226560
പെണ്‍കുട്ടി ധരിച്ചിരുന്ന അടിവസ്ത്രം ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം വാദങ്ങള്‍ നിരത്തിയത്. അങ്ങനത്തെ വസ്ത്രങ്ങള്‍ പെണ്‍കുട്ടികള്‍ ധരിച്ചാല്‍ അത് തെറ്റാണെന്ന രീതിയിലാണ് അവര്‍ വാദിച്ചത്. ഈ വാദം കോടതി ശരി വയ്ക്കുകയുമായിരുന്നു.
https://twitter.com/RuthCoppingerTD/status/1062356498246983681
ഇതിനെതിരെ ആണ് സ്ത്രീകള്‍ സ്വന്തം അടിവസ്ത്രങ്ങള്‍ പ്രതിഷേധ സൂചകമായി സോഷ്യല്‍ മീഡിയകളില്‍ പസ്റ്റ് ചെയ്തത്. അടിവസ്ത്രത്തിന്റെ പേരില്‍ അവര്‍ പെണ്‍കുട്ടിയെ സ്ലട്ട് ഷെയമിംഗ് നടത്തിയിരിക്കുകയാണെന്ന് ആരോപിക്കുന്നു.
https://twitter.com/fiona96fmnews/status/1062702985472552961
Discussion about this post