500 ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ഒരു ആമുഖ മാനസികാരോഗ്യ ക്ലാസ്സിൽ പ്രൊഫസർ അബദ്ധത്തിൽ അശ്‌ളീല വീഡിയോ പ്രോജെക്ടറിൽ പ്ലേ ചെയ്തു. ഡോ. സ്റ്റീവ് ജോർദൻസിന്റെ ഇൻട്രഡോർക്ഷൻ റ്റു ബയോളജിക്കൽ ആന്റ് കോഗ്നിറ്റീവ് സൈക്കോളജി എന്ന വിഷയത്തിൽ ക്ലാസ് എടുക്കുമ്പോൾ ആയിരുന്നു ഈ സംഭവം നടന്നത്.
ഹാളിലെ ഒരു വലിയ പ്രൊജക്ടറിൽ കാണിച്ച അശ്ളീല വീഡിയോ കണ്ട് വിദ്യാർത്ഥികൾ ഞെട്ടി. പെട്ടെന്ന് തന്നെ അതിന്റെ വീഡിയോ സ്നാപ്ചാറ്റിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായി മാറി കഴിഞ്ഞു. ചില വിദ്യാർത്ഥികൾ ചിരിക്കുന്നതും മറ്റുള്ളവർ ഞെട്ടി ഇരിക്കുന്നതും വിഡിയോയിൽ കാണാൻ സാധിക്കും.
ഫൂട്ടേജ് വൈറലായതോടെ ഇത് അബദ്ധത്തിൽ സംഭവിച്ചത് അല്ല എന്നാണ് ഒരു വിഭാഗം ആൾക്കാരുടെ പ്രതികരണം. വിദ്യാർത്ഥികളുടെ ശ്രദ്ധ നേടാൻ ഏറ്റവും നല്ല മാർഗം ആണ് ഇതെന്നാണ് ഒരു കൂട്ടർ പറയുന്നത്. വിദ്യാർത്ഥികളെ ക്ലാസിൽ തിരിച്ചു കൊണ്ടുവരാൻ പറ്റിയ മാർഗം ആണെന്ന് മറ്റൊരു കൂട്ടരും.
Discussion about this post