ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ ഉള്ള ഒരു കണ്ണിറുക്കൽ കൊണ്ട് ലോകം മുഴുവൻ പ്രശസ്തയായ ഒരു നടിയാണ് പ്രിയ വാര്യർ. അവരുടെ കണ്ണിറുക്കൽ തകർക്കാതെ ഹൃദയം ഒന്നും തന്നെ അന്ന് ഇല്ലായിരുന്നു. ചിത്രം പുറത്തു ഇറങ്ങുന്നതിനു മുൻപ് തന്നെ പ്രിയ എല്ലാവരുടെയും ഇഷ്ട താരം ആയി. പക്ഷെ പിന്നീട് പ്രിയക്ക് നേരെ കണ്ടത് ഒരു ഹേറ്റ് ക്യാമ്പയിൻ ആയിരുന്നു. ട്രോളുകളിലും മറ്റും അവർ നിറഞ്ഞു. പിന്നീട് പുറത്തു വന്ന ചിത്രത്തിലെ ഗാനത്തിന് ഡിസ്‌ലൈക്കുകളുടെ ഒരു മേളം തന്നെ ആയിരുന്നു.
https://www.instagram.com/p/BpAA24Djza4/?taken-by=priya.p.varrier
ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഒരു ഗാനം ആലപിച്ച് വീണ്ടും തരംഗം ആവുകയാണ് പ്രിയ. പ്രേക്ഷകരുമായും ആരാധകരുമായും ഇപ്പോഴും വിശേഷം പങ്കുവെക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് പ്രിയ. ഗായിക എന്ന രീതിയിൽ തന്റെ കഴിവ് പ്രകടിപ്പിക്കുകയാണ് നടി. എല്ലവരും പ്രിയയുടെ പാട്ടിനെ പ്രശംസിക്കുന്നും ഉണ്ട്.
Discussion about this post