മലയാളത്തിൽ എന്നും വ്യത്യസ്ത ചിത്രങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന നടനാണ് പൃഥ്വിരാജ്. ഇപ്പോൾ അദ്ദേഹത്തെ നായകനാക്കി സംവിധായകന്‍ കമലിന്റെ മകന്‍ ജെനൂസ് മുഹമ്മദ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 9. മലയാളത്തിലെ ആദ്യ ടൈം ട്രാവൽ ചിത്രം ആണെന്നാണ് പിന്നണിയിൽ നിന്നുള്ള വാർത്തകൾ. 100 ഡേയ്സ് ഓഫ് ലവ് എന്ന ചിത്രത്തിന് ശേഷം ജെനുസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നവംബർ 16 നു ചിത്രം തീയേറ്ററുകളിൽ എത്തും. ഇപ്പോൾ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്റർ വൈറലായി കഴിഞ്ഞു.
https://twitter.com/9MovieOfficial/status/1041198458936287232
ടൈംക്രൈംസ് എന്ന സ്പാനിഷ് ചിത്രത്തിന്റെ ഔദ്യോഗിക റീമേക് ആണ് ഇതെന്നും പറയപ്പെടുന്നു. ആഗസ്റ്റ് സിനിമ പ്രൊഡക്ഷനില്‍ നിന്ന് പിരിഞ്ഞതിന് ശേഷം പൃഥ്വിരാജും ഭാര്യ സുപ്രിയയും ചേര്‍ന്ന് ഒരുക്കിയ ‘പൃഥ്വിരാജ് പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. നായികയായി എത്തുന്നത് വാമിഖ ഗബ്ബിയാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അഭിനന്ദന്‍ രാമാനുജനാണ്.
Discussion about this post