ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വൃത്തിയുള്ള ഇന്ത്യ എന്ന ലക്ഷ്യത്തിനായി സ്വച്ഛത ഹി സേവാ എന്ന ക്യാമ്പയിൻ ആരംഭിച്ചത്. ഈ സംരംഭത്തിൽ പ്രധാനമത്രിയും പങ്കാളി ആയിരുന്നു. ഡൽഹിയിലെ ബാബ സാഹേബ് അംബേദ്ക്കർ സ്കൂളിൽ എത്തിയ അദ്ദേഹം കുട്ടികൾക്കൊപ്പം മൈതാനം വൃത്തിയാക്കാൻ ഇറങ്ങിയിരുന്നു.
ഒരു ന്യൂസ് ഏജൻസി പുറത്തുവിട്ട വിഡിയോയിൽ അദ്ദേഹം കയ്യിൽ ഒരു ചൂലുമായി സ്കൂൾ ക്യാമ്പസ് വൃത്തിയാക്കുന്നത് കാണാൻ സാധിക്കും. തറയിൽ ഉള്ള ചവർ ചൂലിനാൽ തട്ടി കളയാൻ കഴിയില്ല എന്ന് കണ്ടപ്പോൾ അദ്ദേഹം തന്റെ കൈകൾ ഉപയോഗിച്ച് അത് എടുത്തു കളയുന്നുമുണ്ട്.
#WATCH: Prime Minister Narendra Modi sweeps & cleans the premises of Baba Sahib Ambedkar Higher Secondary School in Delhi's Paharganj as a part of #SwachhataHiSeva movement. pic.twitter.com/sqjN7zxGmg
— ANI (@ANI) September 15, 2018
സ്വച്ഛത ഹി സേവാ എന്ന ക്യാമ്പയിൻ കൊണ്ട് സാധാരണക്കാരുടെ കൂടി പങ്കാളിത്തം ഒരു വൃത്തിയുള്ള ഇന്ത്യയുടെ ഉയർച്ചക്കായി ഉപയോഗപ്പെടുത്തുക എന്നതാണ് ഉദ്ദേശം.
With enthusiastic young friends at the Baba Sahib Ambedkar Secondary School in Delhi. It is India’s youth that have led from the front and ushered in a positive change when it comes to cleanliness. #SHS18 pic.twitter.com/3xVxUPxZv5
— Narendra Modi (@narendramodi) September 15, 2018
2 മണിക്കൂർ നീണ്ടു നിന്ന വീഡിയോ കോൺഫെറെൻസിൽ രാജ്യത്തുടനീളം ഉള്ള പ്രമുഖരുമായി അദ്ദേഹം ചർച്ച നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അമിതാബ് ബച്ചൻ, രത്തൻ ടാറ്റ എന്നിവരുമായി ആണ് അദ്ദേഹം പ്രധാനമായി ചർച്ച നടത്തിയത്.
Discussion about this post