രഞ്ജിത്ത് ശങ്കർ-ജയസൂര്യ ഹിറ്റ് കോമ്പൊയിൽ ഇറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ആണ് പ്രേതം 2. രഞ്ജിത്ത് ജയസൂര്യയെ തന്നെ നായകനാക്കി ഒരുക്കിയ പ്രേതം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് ഇത്. ജോണ് ബോസ്കോ എന്ന മെന്റലിസ്റ്റ് ആയിട്ടാണ് ജയസൂര്യ ഇതിലും എത്തുന്നത്. ചിത്രത്തിന്റെ ട്രൈലെർ ഇന്നലെ പുറത്തിറങ്ങി. മികച്ച പ്രതികരണം ആണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. ഇത്തവണ മലയാള സിനിമയിലെ ആസ്ഥാന തറവാട് ആയ വരിക്കാശേരി മനയിൽ ആണ് കഥ നടക്കുന്നത്.
ചിത്രത്തിൽ ജയസൂര്യക്കൊപ്പം ക്വീൻ ഫെയിം സാനിയ അയ്യപ്പൻ, ഡൈൻ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കോമെടിയും ഭയവും സസ്‌പെൻസും നിറഞ്ഞതാണ് ഈ ചിത്രമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു നാരായണൻ ആണ് ഛായാഗ്രഹണം. ആനന്ദ് മധുസൂദനൻ ആണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.
Discussion about this post