ഇന്ത്യയിലും മറ്റ് ഒരുപാട് രാജ്യങ്ങളും പോൺ കാണുന്നതിനെ നിരോധിച്ചിട്ടില്ല. പക്ഷെ ചൈനയിൽ അത് കർശനമായി നിരോധിച്ചിട്ടുണ്ട്. പക്ഷെ എന്നിട്ടും അവർ രഹസ്യമായി അത് കാണുന്നു. ഇപ്പോൾ അങ്ങനെ കാണുന്നവരെ കുറിച്ച് വിവരം നൽകിയാൽ പാരിതോഷികം നല്കാൻ ഒരുങ്ങുകയാണ് സർക്കാർ. വിവരം നൽകുന്നവർക്ക് 62 ലക്ഷം രൂപ വരെ ആണ് പാരിതോഷികം ആയി ലഭിക്കുന്നത്.
ചൈനയിൽ അശ്ലീലം കാണുന്നത് ജനപ്രീതി വർധിച്ചുകൊണ്ടിരിക്കുകയാണ്. അത് പരിഹരിക്കാനുള്ള നീക്കം ആണിത്. അതുകൊണ്ട് നിയന്ത്രണം കൊണ്ട് വരാൻ അധികാരികൾ ഒരു വലിയ തുക സമ്മാനമായി നൽകും. ചൈന ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് ആദ്യമായിട്ടല്ല, പക്ഷെ പ്രശ്നം പരിഹരിക്കപ്പെട്ടില്ല. അതുകൊണ്ട് ഇത്തവണ നേരത്തെ പ്രഖ്യാപിച്ചതിനെ കാളും ഇരട്ടി തുകയാണ് നൽകുന്നത്.
അശ്ലീല വീക്ഷണം വർദ്ധിക്കുന്നത് രാജ്യത്തിന്റെ സാംസ്കാരിക ഐക്യം തകർക്കുന്നതാണെന്ന് അധികാരികൾ വിശ്വസിക്കുന്നു. രാജ്യത്ത് സെന്സര് നിയമത്തിന് ശേഷം ആണ് ഈ പുതിയമങ്ങൾ വന്നത്.
Discussion about this post