അബദ്ധത്തിൽ ഒരു വിവാദത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഒരു പോലീസുകാരൻ. അതും റേപ്പ് പ്രതിയുടെ പേരിന്റെ സ്ഥാനത്ത് തന്റെ പേര് അറിയാതെ എഴുതി. കംപ്യൂട്ടറിൽ തന്റെ പേര് രേഖപെടുത്തുന്നതിനിടയിലാണ് അബദ്ധം പറ്റിയതും കേസ് ഫയൽ കോടതിക്ക് അയക്കുകയും ചെയ്തത്. ഫോഴ്സിൽ പുതിയതായി ചേർന്ന ഇയാൾക്ക് ഈ കാര്യങ്ങളെ പറ്റി വലിയ ധാരണ ഇല്ലായിരുന്നു.
അയാൾ സ്വന്തം പേരിൽ ഒരു കസ്റ്റഡി റിപ്പോർട്ട് ഉണ്ടാക്കി, ബലാത്സംഗം കുറ്റം തന്റെ മേൽ തന്നെ ചുമത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാകുന്നതിൽ പരാജയപ്പെട്ടപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളായി. അയാളെ അറസ്റ്റ് ചെയ്യാനായി കോടതി ഒരു വാറണ്ടും പുറപ്പെടുവിച്ചു.ബ്രിട്ടീഷ് കോപ്പ് ഹ്യൂമർ എന്ന ഫേസ്ബുക്ക് പേജ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പൊലീസിൻെറ ഡേറ്റാബേസ് ഉപയോഗിച്ച് പരിചയമില്ലാത്ത ഒരു കൂട്ടം ഓഫീസർമാരിൽ ഒരാളാണ് ഈ പോലീസുകാരനെന്നും അവർ പറയുന്നു. തന്റെ സ്വന്തം പേരിൽ മോർച്ചറിയിൽ രജിസ്റ്റർ ചെയ്ത ഒരു ഓഫീസർ ഉണ്ടെന്നാണ് ഈ സംഭവം അറിഞ്ഞ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്.
Discussion about this post