ആംബുലൻസ് വൈകിയതിനാൽ ഗർഭിണിയായ യുവതിയെ തോളിലേറ്റി ആശുപത്രിയിൽ എത്തിച്ച് മാതൃക കിട്ടിയിരിക്കുകയാണ് ഒരു പോലീസുകാരൻ. ഉത്തർപ്രദേശിലെ മധുര ജില്ലയിലാണ് സംഭവം നടന്നത്.
സെപ്റ്റംബർ 14 നാണ് സംഭവം നടക്കുന്നത്. സോനു കുമാർ മധുര റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന സമയത്താണ് ഈ കാഴ്ച കണ്ടത്. ആള് കൂടി നിന്ന സ്ഥലത്തു എത്തിയ സോനു കാര്യം അന്വേഷിച്ചപ്പോൾ ആണ് സ്ത്രീ പ്രസവവേദന വന്നുവെന്ന കാര്യം അറിഞ്ഞത്. അയാൾ വേഗം ആംബുലൻസ് വിളിക്കുകയും ചെയ്തു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ആംബുലൻസ് എത്താതെ ആയപ്പോൾ സോനു സ്‌ത്രീയെ അടുത്തുള്ള മെഡിക്കൽ ഫെസിലിറ്റിയിലേക്ക് എടുത്തു കൊണ്ട് പോയത്.
അവിടെ എത്തിയപ്പോൾ സ്ത്രീയെ അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു. പക്ഷെ അവിടുന്ന് കൊണ്ട് പോകാൻ സ്ട്രച്ചർ ഒന്നും ഇല്ലായിരുന്നു. അതുകൊണ്ട് സോനു അവരെ അവിടെ നിന്നും ജില്ലാ ആശുപത്രി വരെ എടുത്തുകൊണ്ട് പോവുകയായിരുന്നു.
സ്‌ത്രീ ഒരു ആൺ കുഞ്ഞിന് ജന്മം നൽകി. ബലാബ്ഗഢിലെ താമസക്കാരയ ഭാവനയും ഭർത്താവും തങ്ങളുടെ ജീവൻ രക്ഷിച്ചതിന് നന്ദി പറയുകയും ചെയ്തു.
Discussion about this post