ബംഗളൂരു: അമ്മയുടെ കാലില്‍ തൊട്ട് നമസ്‌കരിക്കുന്ന ഒരു മകന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. കാലില്‍ തൊട്ട് വണങ്ങുന്ന മകനെ അമ്മ തോളില്‍ പിടിച്ച് ഉയര്‍ത്തുന്നുമുണ്ട്. കര്‍ണാടക പൊലീസിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ റാവുവാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.
കൃഷിയിടത്തിന് സമീപം നില്‍ക്കുന്ന അമ്മയുടെ കാലില്‍ തൊട്ട് നമസ്‌കരിക്കുകയാണ് പോലീസുകാരനായ മകന്‍ ചെയ്യുന്നത്. ‘നന്ദിയുള്ള മകന്‍’ എന്നാണ് റാവു ട്വീറ്റ് ചെയ്തിരിക്കുന്നത്. കര്‍ണാടക പൊലീസിലെ സബ് ഇന്‍സ്പെക്ടറാണ് മകന്‍. മകന്റെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കാന്‍ അമ്മയ്ക്ക് സാധിച്ചിരുന്നില്ല. അതിനാലാണ് മകന്‍ നാട്ടിലെത്തി അമ്മയെ നമസ്‌കരിച്ചത്.
A grateful son(Police Sub-inspector) in Reverence and Gratitude to his Single Mother who could not attend his Passing out Parade….Karnataka pic.twitter.com/VRIKSekgxb
— Bhaskar Rao (@Nimmabhaskar22) September 23, 2018
Discussion about this post