നൂറ്റാണ്ടുകളിലായി നമ്മൾ പച്ചപ്പ് നമ്മുടെ ആവശ്യങ്ങൾക്കായി ഒരുപാട് നശിപ്പിച്ചു കഴിഞ്ഞു.
ഇപ്പോൾ, പല നഗരങ്ങളിലും ശ്വസിക്കുന്നതിനുവേണ്ടി പോലും നമ്മൾ വളരെയേറെ ബുദ്ധിമുട്ടുകയാണ്. അതിവേഗ നഗരവൽക്കരണം എല്ലായിടത്തും നാശം മാത്രം ആണ് വിതച്ചു കൊണ്ടിരിക്കുന്നത്. തങ്ങളുടെ നഗരങ്ങളിലേക്ക് പച്ചപ്പ് വളർത്തിയെടുക്കാനായി കഷ്ട്ടപ്പെടുന്ന മനുഷ്യരും നമ്മുടെ നാട്ടിൽ ഉണ്ട്. ചണ്ഡീഗഡ് പോലീസ് കോൺസ്റ്റബിൾ ദേവേന്ദർ സൂറയെ തീർച്ചയായും ആ ഗണത്തിൽ നമ്മുക്ക് പെടുത്താൻ കഴിയും.
കഴിഞ്ഞ ആറ് വർഷമായി ഹരിയാനയിലെ തന്റെ നഗരമായ സോനാപത് പച്ചപ്പ് കൊണ്ട് നിറക്കാനും ആരോഗ്യപരമാക്കാനും പരിശ്രമിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രചോദനം ഛണ്ഡിഗഢ് എന്ന മനോഹര നഗരമാണ്. ശിവാലിക് മലനിരകളുടെ പശ്ചാത്തലത്തിലുള്ള മനോഹരമായ നഗരമാണ് ഛണ്ഡിഗഢ്.
ഇതിനായി സ്വന്തം പോക്കറ്റിൽ നിന്നും 28 മുതൽ 30 ലക്ഷം വരെ ചെലവഴിച്ചതായി സൂറ അവകാശപ്പെടുന്നു. 2012 ലാണ് സുര ഈ സംരംഭം ആരംഭിച്ചത്. സോനാപത് ജില്ലയിലെ 152 വില്ലേജ് പഞ്ചായത്തുകളിലേക്ക് ഇപ്പോൾ സുറയുടെ സംരംഭം എത്തിയിട്ടുണ്ട്.
2000 ത്തിലധികം യുവജനങ്ങൾ ഇദ്ദേഹത്തിനൊപ്പം ഈ സംരംഭത്തിൽ പങ്കാളികൾ ആണ്. ഗ്രാമ പഞ്ചായത്തുകളുമായി സഹകരിച്ച് രൂപീകരിച്ച ടീമിന്റെ സഹായത്തോടെ ഹരിയാനയിലുടനീളം അദ്ദേഹം മരങ്ങൾ സസ്യങ്ങൾ എന്നിവ വച്ചുപിടിപ്പിക്കുന്നു.
“ഞാൻ ആദ്യം ചണ്ഡീഗഡ് സേനയിൽ ചേർന്നപ്പോൾ നഗരത്തിലെ സൗന്ദര്യം തന്നെ വല്ലാതെ ആകർഷിച്ചു. എന്റെ സ്വന്തം നഗരമായ സോനെപത്തിലും ഇത് ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചു.” അദ്ദേഹം പറയുന്നു.
Discussion about this post