പോലീസ് ചെക്കിങ്ങിൽ നിന്നും വണ്ടി വെട്ടിച്ചു പോകുന്നത് സാധാരണ സംഭവം ആണ്. ചിലപ്പോൾ നിർത്തി എല്ലാം കാണിക്കാൻ സമയം ഇല്ലാത്തതു കൊണ്ടോ അല്ലെങ്കിൽ ചിലപ്പോ ആവശ്യമുള്ള പേപ്പർ ഒന്നും കയ്യിൽ ഇല്ലാത്തതു കൊണ്ടോ ആകാം ഇത്. പക്ഷെ തമിഴ്നാട്ടിൽ ഒരു വിരുതൻ വെള്ളമടിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഉപയോഗിക്കുന്ന ബ്രീത് അനലൈസറുമായി ആണ് കടന്നു കളഞ്ഞത്.
അഭിരാമപുരത്ത് എന്നും ഉണ്ടാകുന്ന ചെക്കിങ് ആണിത്. വരുന്നവരെ കൈകാട്ടി നിർത്തി അനലൈസറിൽ ഊതിച്ചിട്ട് പ്രശ്നം ഇല്ലെങ്കിൽ വിട്ടയക്കും. അങ്ങനെ ചെക്കിങ് നടന്നു കൊണ്ടിരുന്നപ്പോൾ ആണ് ഒരു ചുവന്ന ഫോക്സ്‍വാഗണിൽ ഭൂഷൺ എന്ന യുവാവ് എത്തിയത്. ഗ്ലാസ് താഴ്ത്തി അനലൈസറിൽ ഊതാൻ പറഞ്ഞപ്പോൾ താൻ കുടിച്ചിട്ടില്ല എന്ന് തർക്കിച്ചു. പക്ഷെ സംശയത്തെ തോന്നിയ കോൺസ്റ്റബിൾ ഊതാൻ വീണ്ടും ആവശ്യപ്പെട്ടപ്പോൾ ആണ് ഭൂഷൺ ബ്രീത് അനലൈസർ അയാളിൽ നിന്നും പിടിച്ചു വാങ്ങി കടന്നു കളഞ്ഞത്.
പക്ഷെ ഇയാളെ അടുത്ത ജംഗ്ഷനിൽ നിന്നിരുന്ന പോലീസ് പിടികൂടി. മദ്യപിച്ച് വാഹനം ഓടിച്ചതിന് 2500 രൂപ പിഴ ഈടാക്കിയതിന് ശേഷം മോശം ശ്രമത്തിന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Discussion about this post