ബർദോ മിഡിൽ സ്കൂളിലെ രണ്ട് പെൺകുട്ടികൾ അവരുടെ സഹപാഠികളെ കൊല്ലുകയും അവരുടെ രക്തം കുടിക്കാൻ തീരുമാനിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്തു. സെൻട്രൽ ഫ്ലോറിഡയിലെ മധ്യവർഗ പെൺകുട്ടികൾ കൊല്ലാനായി കത്തികളും, പിസ്സ കട്ടറും കൊലപാതകങ്ങൾ ചെയ്യാനായി കൊണ്ട് വന്നു. ബാർട്ടോ പോലീസ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ, 11 നും 12 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ ആരെയും വേദനിപ്പിക്കുന്നതിന് മുമ്പ് പിടികൂടി. അറസ്റ്റുചെയ്തശേഷം അവർ ജുവനൈൽ തടങ്കലിൽ എത്തിച്ചിരിക്കുകയാണ്. പെൺകുട്ടികൾ ഒരു സാത്താനിക് ഗ്രൂപ്പിന്റെ ഭാഗമാണെന്ന് വിശ്വസിക്കപ്പെടുന്നു. കൊലപാതകം അവരുമായി ബന്ധപ്പെട്ട ആചാരത്തിന്റെ ഭാഗമാണെന്നും പോലീസ് കരുതുന്നു.
സ്കൂളിൽ ആയുധം കൊണ്ട് വന്നതിനും കൊലപാതകം ഗുഢാലോചന എന്നി കുറ്റങ്ങൾ ചുമത്തി കേസ് രേഖപ്പെടുത്തി. സ്കൂൾ ബാത്ത്റൂമിൽ കൊലപാതകങ്ങൾ നടത്താൻ ആണ് പെൺകുട്ടികൾ തീരുമാനിച്ചത്. വിദ്യാർത്ഥികളെ അവരുടെ കഴുത്ത് മുറിച്ച് കൊല്ലാൻ ആണ് അവർ പദ്ധതി ഇട്ടിരുന്നത്. കൊലപാതകം കഴിഞ്ഞ് ശരീരം കഷണങ്ങളാക്കി മുറിച്ചുമാറ്റി, മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യാൻ ആയിരുന്നു അവരുടെ പദ്ധതി. സ്വയം കുത്തി മരിക്കാനും അവർ തീരുമാനിച്ചിരുന്നതായി അധികൃതർ പറയുന്നു.
അവരുടെ ഫോൺ ചാറ്റുകൾ പ്രകാരം കുറഞ്ഞത് 15 പേരെ വധിക്കാൻ പദ്ധതിയിട്ടിരുന്നു. അവരുടെ കയ്യിൽ നിന്നും ലഭിച്ചാൽ മാപ്പിൽ നിന്നുമാണ് കൊലപാതക സ്ഥലം പോലീസിന് പിടികിട്ടിയത്.
Discussion about this post