ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെയ് ഇൻ അദ്ദേഹത്തിന്റെ അളവിൽ ഉള്ള മോഡി വെസ്റ്റ് അയച്ചു കൊടുത്തതിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞു. ജാക്കറ്റ് ധരിച്ചുകൊണ്ടുള്ള ഒരു ചിത്രം കൂടി പങ്കുവെച്ചു. “പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ ചില വസ്ത്രങ്ങൾ എന്നെ അയച്ചു. ‘മോഡി വെസ്റ്റ്’ എന്നറിയപ്പെടുന്ന പരമ്പരാഗത ഇന്ത്യൻ വേഷവിധാനത്തിന്റെ ആധുനികവത്കരിക്കപ്പെട്ട പതിപ്പുകളാണ് ഇവ. കൊറിയയിൽ എളുപ്പത്തിൽ ധരിക്കാൻ കഴിയും. അവർ തികച്ചും അനുയോജ്യമാണ്”
https://twitter.com/moonriver365/status/1057534851555840000
ഇന്ത്യയിലെ സന്ദർശനത്തെ ഓർമ്മിപ്പിച്ചുകൊണ്ട് ജേൻ എഴുതി: “ഇന്ത്യയിൽ ഞാൻ സന്ദര്ശിച്ച സമയത്ത്,നരേന്ദ്രമോദിയോട് പറഞ്ഞിരുന്നു അദ്ദേഹം ആ വസ്ത്രങ്ങളിൽ മികച്ചതായി തോനുന്നു എന്ന്. അതിനു ശേഷം ആണ് അദ്ദേഹം എന്റെ സൈസിൽ വെസ്റ്റ് തയ്പ്പിച്ചു കൊടുത്തു വിട്ടത്. ഞാൻ അദ്ദേഹത്തെ നന്ദി അറിയിക്കുന്നു.”
https://twitter.com/OmarAbdullah/status/1057555242097799168
എന്നാൽ ട്വീറ്റ് വന്നതിനു പിന്നലെ ഒരുപാട് ആൾക്കാർ ആണ് അദ്ദേഹത്തെ തിരുത്തി മുന്നോട്ട് വന്നത്. ഇത് നെഹ്‌റു ജാക്കറ്റ് ആണെന്ന് മോഡി വെസ്റ്റ് അല്ലെന്നും ആണ് അവർ പറയുന്നത്. “ഇത് അയയ്ക്കാൻ ഞങ്ങളുടെ പ്രധാനമന്ത്രി കാണിച്ച മനസ്സ് വളരെ നല്ലതാണ്. എന്നാൽ പേരു മാറ്റാതെതന്നെ അവർക്ക് അയച്ചു കൊടുക്കാമായിരുന്നില്ലേ? നെഹ്രു ജാക്കറ്റുകൾ എന്ന നിലയിൽ ഈ ജാക്കറ്റുകൾ എനിക്ക് അറിയാം. ഇപ്പോൾ മോഡി ജാക്കറ്റ് എന്ന് ഇത് എങ്ങനെ മുദ്രകുത്തപ്പെടുന്നു എന്ന് മനസിലാകുന്നില്ല” ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഇങ്ങനെ ട്വീറ്റ് ചെയ്തു.
https://twitter.com/_Kthen/status/1057582427198144512
Discussion about this post