ബ്രിട്ടനിലെ ബ്രിസ്റ്റോൾ വിമാനത്താവളത്തിൽ അതിശക്തമായ കാറ്റിനെ അവഗണിച്ച് പൈലറ്റ് അതിസാഹസികമായി വിമാനം നിലത്തിറക്കി. വളരെ കഷ്ടപ്പെട്ട് ആടിഉലഞ്ഞാണ് വിമാനം നിലത്തേക്ക് ഇറങ്ങിയത്. വിഡിയോയിൽ വിമാനം തന്റെ നിയന്ത്രണത്തിലാക്കി ഇറക്കുന്നത് കാണാൻ സാധിക്കും.
രാജ്യത്തുടനീളം ശക്തിയേറിയ കാറ്റും കനത്ത മഴയും കാരണം പല വിമാനങ്ങളും യാത്ര നിർത്തുകയും ചിലത് താമസിച്ചു യാത്രക്ക് തിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. വിമാനത്തിന് എതിരായി വരുന്ന കാറ്റിന് ഒരു അളവുണ്ട്. അത് കൂടിയാൽ വിമാനം തകരും. പൈലറ്റ് കാണിച്ച ധൈര്യത്തെ പലരും അഭിനന്ദിച്ചു. മറ്റു ചിലർ ഈ അവസ്ഥയിൽ എന്തിനാണ് അദ്ദേഹത്തെ ലാൻഡ് ചെയ്യാൻ അനുവദിച്ചതെന്ന് ചോദിക്കുന്നു.
Discussion about this post