വിമാന യാത്ര ശരിക്കും താങ്ങാവുന്ന വിലക്കുറവുള്ള ഗതാഗതമല്ല. കുറഞ്ഞത് ഒരു തവണയെങ്കിലും അതി യാത്ര ചെയ്യണം എന്ന് ആഗ്രഹിക്കാത്തവരും ഇല്ല. പഞ്ചാബിലെ സാരംഗ്പുർ ഗ്രാമത്തിൽ നിന്നുള്ള ഒരു ഒരു മനുഷ്യൻ പൈലറ്റ് ആയി ജോലി ലഭിച്ചതിനു ശേഷം തന്റെ ഗ്രാമത്തിലെ വയസ്സായ മനുഷ്യർക്ക് വിമാനയാത്ര സൗകര്യം ഒരുക്കിയതാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്ന ഒരു വാർത്ത.
വികാസ് ജാനാനി തന്റെ വാക്ക് പാലിക്കുകയായിരുന്നു. തന്റെ ഗ്രാമത്തിൽ താമസിക്കുന്ന 22 പേർക്ക് അതും പ്രായം 70 കടന്നവർക്ക് ആണ് ഈ സ്വപ്നം സഫലമാക്കി കൊടുത്തത്. അമൃത്സറിലേയ്ക്ക് പ്രായമായ മുത്തച്ഛന്മാരും മുത്തച്ഛികളും ന്യൂ ഡെൽഹിയിൽ നിന്ന് യാത്ര ചെയ്തു. അമൃത്സറിൽ ഗോൾഡൻ ടെമ്പിൾ, ജാലിയൻ വാലാ ബാഗ്, വാഗാ അതിർത്തി എന്നിവ അവർ സന്ദർശിച്ചു
വികാസ് ഒരു ദിവസം പൈലറ്റ് ആയിത്തീരുമെന്ന് ഉറപ്പുണ്ടായിരുന്നു. തന്റെ ഗ്രാമത്തിലെ മുതിർന്ന എല്ലാ ആളുകളോടും അദ്ദേഹം ഒരു ദിവസം വിമാനത്തിൽ കയറ്റും എന്ന് വാക്ക് നൽകിയിരുന്നു. അത് അവരുടെ ആദ്യ വിമാനയാത്ര ആയിരുന്നു ഇത്. അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.
Discussion about this post