35 യാത്രക്കാരും 12 ജീവനക്കാരുമടങ്ങുന്ന ഒരു വിമാനം റൺവേയെ മറികടന്ന് പസഫിക്ക് ദ്വീപിലെ ഒരു ചതുപ്പിലേക്ക് വീണു മുങ്ങി. വിമാനത്തിൽ ഉണ്ടായിരുന്നവർ എല്ലാം പരിക്കേല്ക്കാതെ രക്ഷപെട്ടു. പസഫിക് ദ്വീപായ മൈക്രോനേഷ്യയിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മൈക്രോവേനോവിലെ വെനോ എയർപോർട്ടിൽ ഇറങ്ങേണ്ട എയർ ന്യൂജിനിയുടെ ബോയിംഗ് 737-800 വിമാനം റൺവേയെ മറികടന്ന് ചതുപ്പ് പോലൊരു സ്ഥലത്തേക്ക് വീഴുകയായിരുന്നു.
വിമാനത്തിൽ യാത്ര ചെയ്യുന്നവരെ രക്ഷപ്പെടുത്താൻ നാട്ടുകാർ ചെറിയ ബോട്ടുകളിൽ അതിവേഗം എത്തിയത് കൊണ്ട് എല്ലാ യാത്രക്കാരും ജോലിക്കാരും രക്ഷപെട്ടു. ദുരന്തത്തിൽ ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. എല്ലാവരെയും സുരക്ഷിതമായി വിമാനത്തിൽ നിന്ന് മാറ്റിയിട്ടുണ്ട് എന്ന് എയർ നൌജിനിക്ക് വ്യക്തമാക്കി. “ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷിതത്വവും അടിയന്തിര ആവശ്യങ്ങളും ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തിവരികയാണ് ” എന്നും അവർ വ്യക്തമാക്കി.
Discussion about this post