അയർലൻഡിലെ ഡബ്ലിനിലെ പിസ്സേറിയ അവർ ഉണ്ടാക്കിയ ഭീമൻ പിസ്സ മുഴുവൻ കഴിച്ചാൽ തരുന്നത് 41000 രൂപയാണ്. പിസ ഔട്ട്ലെറ്റ് പറയുന്നത് പ്രകാരം, ഇതുവരെ ആർക്കും അത് ചെയ്യാൻ കഴിഞ്ഞിട്ടില്ല. 32 ഇഞ്ച് വലിപ്പമാണ് പിസയുടേത്. അതിനൊപ്പം മത്സരിക്കുന്ന ആൾക്ക് 2 മിൽക്ക് ഷെയ്ക്കും ലഭിക്കും. അവിടെ ഇരുന്നു തന്നെ പിസ്സ കഴിക്കണം. ഇടക്ക് ബ്രേക്ക് ഒന്നും എടുക്കാനും പാടില്ല.
നൂറിലധികം പേരാണ് ഈ വെല്ലുവിളി ഏറ്റെടുക്കാൻ ശ്രമിച്ചിട്ടുള്ളതെന്നും ആരും വിജയിച്ചിട്ടില്ലെന്നും പിസ സ്ഥലത്തിന്റെ ഉടമസ്ഥൻ ആന്റണി കെല്ലി പറഞ്ഞു. ആ വെല്ലുവിളി പൂർത്തിയാക്കാൻ ആർക്കും കഴിയില്ലെന്ന് അയാൾ ഉറച്ചു വിശ്വസിക്കുന്നു.
Discussion about this post