ഇന്നും ശാസ്ത്രത്തിനും മനുഷ്യനും കണ്ടെത്താൻ കഴിയാത്ത അല്ലെങ്കിൽ ഉത്തരം ഇല്ലാത്ത ഒരുപാട് പ്രതിഭാസങ്ങൾ ഈ ലോകത്തുണ്ട്. അവയെല്ലാം ഇന്നും നമ്മുക്ക് ഒരു ചുരുളഴിയാത്ത രഹസ്യം ആയി നിൽക്കുന്നു. അങ്ങനെ ഉള്ള രഹസ്യങ്ങൾക്ക് മറുപടി കണ്ടെത്താൻ ശാസ്ത്രം വർഷങ്ങൾ ആയി ശ്രമിക്കുന്നും ഉണ്ട്. അതുപോലെ എല്ലാവരെയും വട്ടം കറക്കുന്ന ഒന്നാണ് പോളണ്ടിലെ വെസ്റ്റ് പോമറേനിയയിലെ ഒരു പൈന്‍മരക്കാട്. എന്താണ് ഇതിന്റെ പ്രത്യേകത എന്നല്ലേ. ഇവിടെ ഉള്ള മരങ്ങൾ താഴ് ഭാഗം വടക്കോട്ട് വളഞ്ഞു നിൽക്കുന്നു. ഒരു മരത്തിന്റെ അല്ല, ഈ കാട് മുഴുവൻ ഏകദേശം ഇങ്ങനെ ആണ്.
ക്രൂക്ക്ഡ് ഫോറസ്റ്റ് എന്നാണ് ശാസ്ത്രലോകം കാടിനെ വിളിക്കുന്നത്. ഈ പ്രതിഭാസത്തിനു ഉള്ള കാരണം വ്യക്തമല്ല. കാലാവസ്ഥയാണ് ഇതിനു കാരണം എന്ന് ചിലർ വാദിക്കുമ്പോൾ ഇത് മനുഷ്യനിർമിതം ആണെന്ന് മറ്റു ചിലർ പറയുന്നു. മഞ്ജു വീഴ്ച താങ്ങാൻ അകത്തെ ഇങ്ങനെ വളഞ്ഞതാണെന്ന് പറയുമ്പോൾ എന്ത് കൊണ്ട് ബാക്കിയുള്ള മരങ്ങൾ ഇങ്ങനെ ആകുന്നില്ല എന്ന ചോദ്യം ഉയരുന്നു.
രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജര്‍മന്‍ സേനയുടെ പിടിയിലായിരുന്നു ഇവിടം. ഇവിടെയുള്ള 400 പൈൻ ,മരങ്ങൾ ആണ് ഈ പ്രതിഭാസത്തെ ഏർപ്പെട്ടിരിക്കുന്നത്. എന്തായാലും ഇതിനു പിന്നിലെ കാരണം ഇപ്പോഴും അജ്ഞാതം ആണ്.
Discussion about this post