ഇന്ത്യയിലെ ജനങ്ങൾക്ക് സന്തോഷിക്കാൻ മറ്റൊരു വാർത്ത കൂടി ലഭിച്ചിരിക്കുകയാണ്. റോയിട്ടേഴ്‌സ് ന്യൂസ് ഏജൻസിയുടെ കണക്ക് അനുസരിച്ച് ഇന്ത്യ ആണ് ഏറ്റവും കൂടുതൽ സ്ത്രീ പൈലറ്റുകളെ ജോലിക്കായി എടുക്കുന്നത്. ലോകത്തെ മൊത്തം ആവറേജ് സ്ത്രീ പൈലറ്റുകൾ 5 ശതമാനം ആണ് ഇന്ത്യയിൽ അത് 12 ശതമാനവും. ആണധികാരം നിലനിന്നിരുന്ന ഒരു മേഖലയിൽക്ക് സ്ത്രീകൾ അധികം കടന്നു വരുന്നത് ശരിക്കും സന്തോഷം നൽകുന്ന കാര്യം തന്നെയാണ്.
ഈ തൊഴിലിന്റെ മറ്റൊരു മനോഹാരിത എന്തെന്നാൽ ഇവിടെ വേതനത്തിൽ വേർതിരിവ് ഇല്ല എന്നതാണ്. സീനിയോറിറ്റിയും വിമാനം പറത്തുന്ന സമയവും അനുസരിച്ചാണ് ഇവിടെ വേതനം നൽകുന്നത്. അതുകൊണ്ട് തന്നെ ഇവിടെ സ്ത്രീകൾ വേർതിരിവ് അനുഭവപ്പെടുന്നില്ല.
ഗർഭിണികളായ പൈലറ്റുകൾക്ക് ആകാശത്തു വിമാനം പറതുമ്പോൾ ലഭിക്കുന്ന വേതനത്തിൽ തന്നെ ഓഫീസിൽ ജോലി ചെയ്യാം. സ്ത്രീകൾ ഇവിടെ വ സുരക്ഷിതർ ആണെന്നും, ഇത്രയും സുരക്ഷാ മറ്റൊരിടത്തും കിട്ടില്ല എന്നുമാണ് സുരക്ഷയെ പറ്റി ചോദിച്ചപ്പോൾ ഒരു പൈലറ്റ് പറഞ്ഞത്.
സ്ത്രീ പൈലറ്റുകളെ പിക്ക് ചെയ്യാനും ഡ്രോപ്പ് ചെയ്യാനും പ്രത്യേക വണ്ടിയും തോക്കേന്തിയ കാവൽക്കരനും കാണും. സ്ത്രീകളെയും ഒരേപോലെ കാണുന്ന ഇങ്ങനത്തെ ജോലികൾ ഇന്ത്യയിൽ ഇനിയും വേണം.
Discussion about this post