ചെന്നൈ പൈലറ്റ് പ്രദീപ് കൃഷ്ണന് ആ ഫ്ളൈറ്റ് ഒരു പ്രത്യേകത ഉള്ളതായിരുന്നു. ആ വിമാനത്തിൽ അയാൾക്ക് വേണ്ടപ്പെട്ട മൂന്ന് പേർ ഉണ്ടായിരുന്നു. അയാളുടെ ‘അമ്മ, മുത്തശ്ശി പിന്നെ സഹോദരി എന്നിവർ. ഇവർക്കൊപ്പം അയാൾ ഒരിക്കൽ പോലും വിമാനം പറത്തിയിട്ടില്ല. സിങ്കപ്പൂരിലേക്ക് പറക്കുന്നതിന് മുൻപ്, കൃഷ്ണൻ കോക്പിറ്റിൽ നിന്ന് പുറത്തിറങ്ങി, ഇടനാഴിയിലൂടെ എത്തി അവരുടെ അനുഗ്രഹം വാങ്ങി. വൈറൽ ആകുന്ന വിഡിയോയിൽ പൈലറ്റ് അമ്മയുടെയും മുത്തശിയുടെയും കാലുകൾ തൊട്ട് വന്ദിക്കുന്നത് കാണാൻ സാധിക്കും.
https://www.facebook.com/nagarjun.dwarakanath/videos/10157306739364252/
വൈകാരിക ദൃശ്യം അയാളുടെ റൂംമേറ്റും പൈലറ്റുമായ സുഹൃത്താണ് എടുത്തത്. “സ്വപ്നങ്ങൾ സത്യമായി, എന്റെ റൂംമേറ്റ് പ്രദീപ് കൃഷ്ണൻ ഇൻഡിഗോയിൽ ജോലിക്ക് കയറിയതിനു ശേഷം അമ്മ, മുത്തശ്ശി, സഹോദരി എന്നിവർക്കൊപ്പം ആദ്യമായി വിമാനം പരാതി. ഇവിടെ എതാൻ അവനു 11 വര്ഷം വേണ്ടി വന്നു” സുഹൃത്ത് എഴുതി.
Discussion about this post