ഒരു വീട്ടിൽ ഒറ്റക്കുള്ള ഒരു 2 വയസുകാരി. എന്തൊക്കെ സംഭവിക്കാം ? ഒരു രക്ഷിതാവിന്റെയും പേടി സ്വപ്നം ആണ് അത്. അങ്ങനെ നമ്മളെ അസ്വസ്ഥർ ആകുന്ന ഒരു ചിത്രമാണ് പിഹു. ചിത്രത്തിന്റെ ട്രെയിലറിന് പിന്നാലെ പുതിയ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. വിനോദ് കാപ്രി സംവിധാനം ചെയ്യുന്ന ചിത്രം ആണിത്. ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം ഇത് ശരിക്കും നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ആണെന്ന് കേൾക്കുമ്പോൾ ആണ്.
റോണി സ്ക്രൂവാല, നടൻ സിദ്ധാർഥ് റോയ് കപൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മൈറ എന്ന പെൺകുട്ടി ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. വിശ്വകർമ, പ്രേരണ ശർമ്മ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. യോഗേഷ് ജൈനി ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. വിശാൽ ഖുറാനെ ആണ് സംഗീതം നിർവഹിക്കുന്നത്.
Discussion about this post