ഫ്രീലാൻസ് ഫോട്ടോഗ്രാഫർ മാത്യു ഡീപ്പൽ കാലിഫോർണിയയിലെ യോസ്മൈറ്റ് നാഷണൽ പാർക്കിൽ പ്രൊപ്പോസ് ചെയ്യുന്ന ദമ്പതികളുടെ ചിത്രം എടുത്തിരുന്നു. പക്ഷെ അത് ആരാണെന്നോ എവിടെ ആണെന്നോ അദ്ദേഹത്തിന് അറിയില്ല. ഇപ്പോൾ ആ ദമ്പതികളെ അന്വേഷിക്കുകയാണ് അദ്ദേഹം.
” തീർച്ചയായും ഒരു മാന്ത്രിക നിമിഷം, ഈ ആളുകളെ മെൻഷൻ ചെയ്യൂ, നമ്മുക്ക് ഇവരെ കണ്ടെത്താം.” അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ ഷെയർ ചെയ്തു കൊണ്ട് പറഞ്ഞു. ബ്രൗൺ ഹിൽസിന്റെ അതിശയകരമായ കാഴ്ചയുള്ള ഫോട്ടോ ഒരു മൂവിയിൽ നിന്നുള്ള സ്വപ്ന ശ്രേണി പോലെ കാണപ്പെടുന്നു.
Twitter help, idk who these two are but I hope this finds them. I took this at Taft Point at Yosemite National Park, on October 6th, 2018. pic.twitter.com/Rdzy0QqFbY
— Matthew Dippel (@TheCornChips) October 17, 2018
ടഫ്റ്റി പോയിന്റിലെ അറിയപ്പെടാത്ത ദമ്പതികളുടെ റൊമാന്റിക് പ്രൊപ്പോസലിന്റെ ഫോട്ടോ ഇന്റർനെറ്റിലുടനീളം വൈറൽ ആയി മാറിയിരുന്നു. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിലുമേറെ റൊമാന്റിക് ആയ പ്രൊപോസൽ വേറെ ഇല്ല എന്നാണ് പറയുന്നത്. ഒരു സ്ത്രീയുടെ കൈ പിടിച്ച് ഒരു മനുഷ്യൻ മുട്ടുകുത്തി നിൽക്കുന്നതാണ് ഫോട്ടോ.
മാത്യു ട്വിറ്ററിൽ സമാനമായി രീതിയിൽ ഫോട്ടോ പങ്കുവെച്ചു. ‘ട്വിറ്റർ സഹായം, (എനിക്കറിയില്ല) ഈ രണ്ടു പേരെയും കണ്ടെത്താൻ സഹായിക്കാമോ” എന്നാണ് അദ്ദേഹം ചോദിച്ചിരിക്കുന്നത്.
Discussion about this post