കാണുമ്പോൾ വളരെ സന്തോഷം നൽകുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. തൻറെ കോൺവൊക്കേഷൻ ചടങ്ങിൽ നിന്ന് മടങ്ങിവരുന്ന ഒരു മകന് അച്ഛന്റെയും അമ്മയെയും റിക്ഷയിൽ കയറ്റി ചവിട്ടി വരുന്ന ചിത്രമാണിത്. വാലി ഉല്ലാഹ് എന്ന യുവാവാണ് തന്റെ മാതാപിതാക്കളെ റിക്ഷയിൽ ഇരുത്തി ചവിട്ടി വന്നത്. കറുത്ത ചതുര അക്കാദമിക് തൊപ്പി ധരിച്ച അമ്മയും കോൺവൊക്കേഷൻ ഗൗൺ ധരിച്ച പിതാവിനെയും കാണാൻ സാധിക്കും. ബംഗ്ലാദേശിലെ ധാക്ക സർവ്വകലാശാലയിലെ അക്കൗണ്ടൻസി ആൻഡ് ഇൻഫോർമേഷൻ സിസ്റ്റത്തിൽ നിന്നും അക്കൗണ്ടന്റ് ആയി അദ്ദേഹം ബിരുദം നേടി.
2018 ഒക്റ്റോബർ 4 ന് ആണ് കുടുംബത്തോടൊപ്പം ഉള്ള ഈ ചിത്രം അദ്ദേഹം പങ്ക് വച്ചത്. എന്റെ ജീവിതത്തിൽ എന്റെ കിരീടം ആയി നിന്നത് അമ്മയാണ് അതുകൊണ്ടാണ് ആ തൊപ്പി അമ്മയ്ക്കും അച്ഛൻ എന്റെ ജീവിതത്തിൽ എല്ലാ അസുഖങ്ങളിൽ നിന്നും എന്നെ രക്ഷിച്ചു, അതുകൊണ്ടാണ് സ്റ്റുഡന്റ് ഗൗൺ അച്ഛനും നൽകിയതെന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു.
പിതാവ് ഒരു കർഷകൻ ആണ്. ബംഗ്ലാദേശിലെ ധാക്കയ്ക്കടുത്തുള്ള നരസിംഗി ജില്ലയിലാണ് അവർ ജീവിക്കുന്നത്. ധാക്ക യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഫേസ്ബുക്ക് പേജ് തന്റെ മാതാപിതാക്കളോടൊപ്പം വാലിയുടെ ഫോട്ടോ പങ്കുവെച്ചു.
Discussion about this post