കൊൽക്കത്തയിലെ തെരുവിലൂടെ ഒരാളെ ഇരുത്തി റിക്ഷ വലിച്ചു കൊണ്ട് പോകുന്ന ഒരു പെൺകുട്ടിയുടെ ഫോട്ടോ തമിഴ്നാട്ടിലെ കോൺഗ്രസ് നേതാവ് ജെ അസ്ലം ബാഷ ഒരു തെറ്റായ ക്യാപ്ഷനോടെ ട്വിറ്ററിൽ ഷെയർ ചെയ്തതോടെ വൈറൽ ആയിരിക്കുകയാണ്.
IAS topper, introducing her father to people. Grand salute to her and her father..
PC: Sanjay Singh pic.twitter.com/XRRfTrw1Qj
— Dr J Aslam Basha (@JAslamBasha) October 4, 2018
ഐഎഎസ് ടോപ്പറായ പെൺകുട്ടി തന്റെ റിക്ഷ ജീവനക്കാരനായ പിതാവിനെ പരിചയപെടുത്തുന്നു എന്ന രീതിയിൽ ആണ് അദ്ദേഹം ഈ ഫോട്ടോ പോസ്റ്റ് ചെയ്തതത്. പക്ഷെ യാഥാർഥ്യം ഇതിൽ നിന്നുമൊക്കെ ഒരുപാട് അകലെ ആയിരുന്നു. അവസാനം അത് വെളിപ്പെടുത്താൻ ആ പെൺകുട്ടി തന്നെ നേരിട്ട് വരേണ്ടി വന്നു.
https://www.facebook.com/shramonapoddar/posts/10212233103493759
ഈ ഫോട്ടോ ശ്രമോന പൊദ്ദാർ എന്ന യുവതി ആണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. അസ്ലം ബാഷ ട്വീറ്റ് ചെയ്ത ചിത്രത്തെ തിരുവനന്തപുരം എംപി ശശി തരൂർ റീട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് സത്യം മനസിലാക്കിയ അദ്ദേഹം മാപ്പ് പറയുകയും ചെയ്തു.
https://www.instagram.com/p/Bh_-JnPFGNy/?taken-by=mishti.and.meat
ഫോട്ടോ വൈറൽ ആയതിനു ശേഷം ശ്രമോനക്ക് ആളുകളിൽ നിന്നും മീഡിയയിൽ നിന്നും നിരന്തരം വിളികൾ വന്നു കൊണ്ടേയിരുന്നു. ഇത് അവസാനിപ്പിച്ച് ചിത്രത്തിനു പിന്നിലുള്ള സത്യത്തെക്കുറിച്ച് പറയാൻ, ശ്രമോനക്ക് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇടേണ്ടി വന്നു.
Sorry folks, i was taken in too! This pic is not what it was purported to be: https://t.co/dHR7Uy9AG6
Thanks @SMHoaxSlayer https://t.co/frDAtkhkM2— Shashi Tharoor (@ShashiTharoor) October 6, 2018
റിക്ഷയിൽ ഇരിക്കുന്ന മനുഷ്യൻ തന്റെ അച്ഛനല്ലെന്ന് അവർ പറയുന്നു.
Discussion about this post