നമ്മുടെ വളർത്തു മൃഗത്തെ യാത്ര ചെയ്യുമ്പോൾ നമ്മളോടൊപ്പം കൊണ്ട് പോകുന്നത് വലിയ ഒരു കാര്യം അല്ല. പക്ഷെ ഒരു ടാക്സി വിളിച്ച് വളർത്തു മൃഗത്തെ കൊണ്ട് പോകുന്നതോ? വിചിത്രം അല്ലെ. എന്നാൽ അങ്ങനെ ഒന്ന് സംഭവിച്ചു. അതും വെറും നായയെ പൂച്ചയോ ഒന്നുമല്ല ഒരു അൽപാക്ക, ഒരിനം രോമങ്ങൾ ഉള്ള ആടാണ് അൽപാക്ക. വളരെ അസാധാരണമായ രംഗം പെറു ലെ തെരുവുകളിൽ ഒരു യാത്രക്കാരൻ ക്യാമറയിൽ പിടിച്ചെടുത്തു. ഇപ്പോൾ, വീഡിയോ ഓൺലൈനിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്, മറ്റുള്ളവർ അതിനെക്കുറിച്ച് ആശ്ചര്യപ്പെടുന്നു.
https://www.instagram.com/p/Bpzo62Rlz9Y/
ആന്ധെ ജെ ജെ. മെൻഡിവൽ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. പെറുവിലെ തെരുവിലൂടെ നടക്കുമ്പോൾ അയാളുടെ അച്ഛൻ ആണ് ഈ വീഡിയോ എടുത്തത്. അതിൽ ഒരു സ്ത്രീ കാർ വിളിക്കുന്നത് കാണാം. ആദ്യം അവൾ അകത്തേക്ക് കയറുന്നു തൊട്ടു പിന്നാലെ അവരുടെ വളർത്തു മൃഗത്തെയും കയറ്റുന്നു.ഒന്നും പറയാതെ ഡ്രൈവർ വാതിൽ അടക്കുന്നു. ആ മൃഗം സുഖമായി അതിൽ ഇരുന്നു പോകുന്നു. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
Discussion about this post