വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസ് നായകളുടേയും 53 ദിവസത്തെ അന്വേഷണത്തിനുശേഷം മഹാരാഷ്ട്രയിലെ നരഭോജിയായ കടുവയെ ഇന്നലെ വെടിവെച്ചു കൊന്നു. ആന്തരീക രക്ത സ്രാവവും ഹൃദയാഘാതവുമാണ് മരണകാരണമെന്നാണ് അധികൃതരുടെ വെളിപ്പെടുത്തല്‍. അവ്‌നി എന്ന വിളിപ്പേരിലാണ് ഈ ആറു വയസ്സുകാരി കടുവ അറിയപ്പെട്ടിരുന്നത്.
എന്നാല്‍ നരഭോജി കടുവയുടെ മരണം വാര്‍ത്തകളൊക്കെ ആഘോഷിച്ചെങ്കിലും ഇതിനെതിരെ പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അവ്‌നിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനോടൊപ്പം അധികൃതര്‍ക്കെതിരെ തിരിയുകയാണ് യുവജനത. കടുവയെ മറ്റ് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്നതിനു പകരം എന്തിനാണ് കൊലപ്പെടുത്തിയതെന്നാണ് ഭൂരിപക്ഷം ആളുകളുടേയും ചോദ്യം. കടുവയെ കൊന്നതിനെതിരെ നിരവധി ട്വീറ്റുകളും പോസ്റ്റുകളുമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അതേസമയം കടുവയെ തീയില്‍ ദഹിപ്പിക്കുന്ന ചിത്രങ്ങളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.
https://twitter.com/punditjikaladka/status/1058945484377784321
https://twitter.com/RajDube5/status/1058960643162804224
https://twitter.com/SoniaChopra2/status/1058943680298524672
Discussion about this post