രാജ്യത്തെ പൊതു ടോയ്ലറ്റുകളുടെ അവസ്ഥ വളരെ ശോചനീയം ആണ്. പല ടോയ്‌ലെറ്റുകളും വൃത്തി ഇല്ലാതെ കിടക്കുകയാണ്. ചിലയിടത് ആണേൽ വെള്ളം പോലും കാണില്ല. ഇവിടെ എല്ലാം കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സ്ത്രീകൾ ആണ്. സ്ത്രീകൾക്ക് വേണ്ടിയുള്ള യാതൊരു അടിസ്ഥാന സൗകര്യവും ഈ ടോയ്‌ലെറ്റുകളിൽ ഇല്ല എന്നതാണ് വാസ്തവം.
ഈ ദുഃഖകരമായ അവസ്ഥ കണ്ടാണ് ഐഐടി-ഡൽഹിയിലെ 2 വിദ്യാർത്ഥികൾ ഒരു പരിഹാരവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഒരു പീ ഡിവൈസ് ആണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. സ്ത്രീകൾക്ക് ഇങ്ങനെ ഉള്ള ടോയ്‌ലെറ്റുകളിൽ മൂത്രമൊഴിക്കാൻ സഹായിക്കുന്ന ഒരു ഉപകരണം. ഒരു സ്ത്രീക്ക് നിന്ന് കൊണ്ട് തന്നെ മൂത്രം ഒഴിക്കാൻ ഈ ഡിവൈസ് സഹായിക്കുന്നു. ഐഐടി-ഡിയിലെ ടെക്സ്റ്റൈൽ എൻജിനീയറിങ് വിദ്യാർഥികളായ ഹാരി സെഹ്റാത്ത്, അർച്ചിത് അഗർവാൾ എന്നിവരാണ് സൺഫെ എന്ന പേരുള്ള ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ഏറ്റവും വലിയ കാര്യം ഇതിന്റെ വില എത്ര എന്നതാണ്. വെറും 10 രൂപക്ക് ആണ് ഇത് നൽകുന്നത്.
മൂന്നാം വർഷ വിദ്യാർത്ഥികളായ അവർ നഗരത്തിലുടനീളം നിരവധി പൊതുടോയ്‍ലെറ്റുകൾ സന്ദർശിക്കുകയും ഇതിന്റെ ആവശ്യം എത്രത്തോളം വലുതാണെന്ന് മനസിലാക്കുകയും ചെയ്തു.
https://www.facebook.com/sanfeindia/posts/525100834596639
“പൊതു ശൗചാല്യങ്ങളിൽ 71% നിരന്തരം വൃത്തിയാക്കുന്നില്ല, സ്ത്രീകൾ ടോയ്‌ലറ്റ് സീറ്റുകളിൽ ഓരോ സമയമ ഇരിക്കുമ്പോഴും സീറ്റുകളിൽ നിന്നും അണുബാധ തുടങ്ങിയ അവരിലേക്ക് പ്രവേശിക്കുന്നു. ഇത് അവർക്ക് പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാക്കുന്നു.” അവർ പറയുന്നു.
കണ്ടുപിടുത്തതിനു ശേഷം അവർ തങ്ങളുടെ സ്ത്രീ സുഹൃത്തുക്കളോട് ഇത് ഉപയോഗിച്ച് നോക്കാൻ പറയുകയും ചെയ്തിരുന്നു. “ടോയ്‌ലെറ്റ് സീറ്റുകളുമായി ശരീരസമ്പർക്കം ഇല്ലാതാക്കുമെന്നതാണ് സഫീയുടെ പ്രധാന പ്രത്യേകത. സാധാരണ ഒരു ഹാൻഡ്ബാഗിൽ സൂക്ഷിക്കാൻ കഴിയുന്ന വലിപ്പമേ അതിനുള്ളു. ഒരു ഉപയോഗത്തിന് ശേഷം അത് ഉപേക്ഷിക്കുകയും ചെയ്യാം.” ഷെറാവത് പറഞ്ഞു.
Discussion about this post