നവാഗതനായ ശ്രീകൃഷ്ണൻ ശ്രീനിവാസന്റെ തിരക്കഥയിൽ ഒരുക്കുന്ന ചിത്രം ആണ് പവിയേട്ടന്റെ മധുരചൂരൽ. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ശ്രീനിവാസൻ തന്നെ ആണ് പവി എന്ന കഥാപാത്രമായി എത്തുന്നത്, നേരത്തെ ചിത്രത്തിലെ ഒരു ഗാനം പുറത്തു വന്നിരുന്നു. ശ്രീനിവാസൻ വീണ്ടും സാധാരണക്കാരുടെ കഥയും ആയി എത്തുമ്പോൾ പ്രേക്ഷകർ എല്ലാം നല്ല പ്രതീക്ഷയിൽ ആണ്. ലെനയാണ് ചിത്രത്തിലെ നായിക.
https://www.facebook.com/Jayasuryajayan/videos/191516215063157/
2014 ൽ പുറത്തിറങ്ങി നഗരവാരിധി നടുവിൽ ഞാൻ എന്ന ചിത്രത്തിന് ശേഷം അദ്ദേഹം തിരക്കഥ ഒരുക്കുന്ന ചിത്രം ആണിത്. ആനി എന്ന വേഷത്തിൽ ആണ് ലെന എത്തുന്നത്. സുരേഷ് ബാബു ശ്രീസ്ഥയുടെതാണ് കഥ. വി.സി സുധന്,സി വിജയന്,സുധീര്‍ സി നമ്പ്യാർ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സി രഘുനാഥിന്റെയാണ് സംഗീതം.
Discussion about this post