ചാരസുന്ദരികളുടെ വലയിൽ പെട്ട് ഇന്ത്യയുടെ മിസൈൽ രഹസ്യം ചോർത്തി നൽകിയെന്ന ആരോപണത്തിൽ നമ്പി നാരായണൻ അടക്കമുള്ള ശാസ്ത്രജ്ഞന്മാർ അനുഭവിക്കാത്തതായി ഒന്നും തന്നെയില്ല. ലോക്കപ്പിൽ അദ്ദേഹത്തിനേറ്റ ക്രൂര മർദ്ദനത്തെ കുറിച്ച് തന്റെ ജീവിതം പറയുന്ന പുസ്തകത്തിൽ അദ്ദേഹം വിവരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ആണ് കോടതി നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു ഒരു സിനിമ രംഗമുണ്ട്. പത്രം സിനിമയിലെ ഒരു രംഗം. പത്രത്തിന്റെ സർക്കുലേഷൻ കൂട്ടാനായി ശാസ്ത്രജ്ഞന്മാരെ കുടുക്കണം എന്നും അതിനായി കള്ളാ വാർത്ത നല്കാൻ ഒരു പത്രം ഉടമ പറയുന്നതാണ് രംഗം. രഞ്ജി പണിക്കർ ആയിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.
ഐഎസ്‌ആര്‍ഒ ചാരക്കേസിനെക്കുറിച്ച് താന്‍ പത്രം സിനിമയില്‍ എഴുതിയത് ഉത്തമ ബോധ്യത്തോടെയാണെന്ന് അദ്ദേഹം പറയുകയും ചെയ്തു. നമ്പി നാരായണനെ കുടുക്കുന്നതിൽ കേരളത്തിലെ പല മാധ്യമ സ്ഥാപനങ്ങളും നല്ലൊരു പങ്ക് വഹിച്ചിരുന്നു.
Discussion about this post