വിശാൽ ഭരദ്വാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആണ് പാഠാഖ. ദങ്കൽ താരം സാനിയ മൽഹോത്ര, രാധിക മദൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിന്റെ പുറത്തു വന്ന ട്രെയിലറിന് മികച്ച അഭിപ്രായം ആണ് ലഭിച്ചത്. രണ്ടു സഹോദരികൾ തമ്മിലുള്ള ഡിയും ബഹളവും ആണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ പുറത്ത് ഇറങ്ങിയിരിക്കുകയാണ്.
സംവിധായകൻ വിശാൽ തന്നെയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ഭാര്യ രേഖ ഭരദ്വാജുമാണ്. നേരത്തെ കാർബൺ എന്ന മലയാള സിനിമയിൽ രേഖ ഒരു ഗാനം ആലപിച്ചിരുന്നു. സുനിൽ ഗ്രോവർ, വിജയ് റാസ്, നമീത് ദാസ്, അഭിഷേക് ദുഹൻ, സാനന്ദ് വർമ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. രംഗൂൺ എന്ന ചിത്രത്തിന് ശേഷം വിശാൽ ഒരുക്കുന്ന സിനിമയാണത്.
Discussion about this post