വലിയ താരനിരയെ അണിനിരത്തി വെങ്കട്ട് പ്രഭു ഒരുക്കുന്ന ചിത്രമാണ് പാർട്ടി. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന എട്ടാമത്തെ ചിത്രമാണ് ഇത്. ചിത്രത്തിൽ ജയ്, ശാം, ശിവ, ചന്ദ്രൻ, സത്യരാജ്, ജയറാം, നാസ്സർ, സുരേഷ്, രമ്യ കൃഷ്ണൻ, റെജീന, സഞ്ചിത ഷെട്ടി, നിവേദ എന്നിവർ ആണ് അഭിനയിക്കുന്നത്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും മികച്ച അഭിപ്രായം ആണ് ലഭിക്കുന്നത്.
https://youtu.be/1gsU32BBnfo
പാര്‍ട്ടിയിലെ സോംഗ് മേക്കിംഗ് വിഡിയോ പുറത്തിറങ്ങി. ടി. ശിവ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വെങ്കട് പ്രഭുവിന്റെ അനിയൻ പ്രേംജി അമരൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. രാജേഷ് യാദവ് ആണ് ഛായാഗ്രഹണം. ചെന്നൈ 2 എന്ന ചിത്രത്തിന് ശേഷം വെങ്കട് പ്രഭു ഒരുക്കുന്ന ചിത്രമാണ് പാർട്ടി. പി. ബാലസുബ്രഹ്മണ്യം, കെ എസ് ചിത്ര എന്നിവർ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
Discussion about this post