അബേനി ആദി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പന്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫുട്ബോൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ചിത്രമാണ് പന്ത്. ഇതിനു മുൻപ് ഇതേ വിഷയം പ്രമേയം ആക്കി വന്ന ചിത്രം സുഡാനി വമ്പൻ ഹിറ്റ് ആയി മാറിയിരുന്നു. സ്വന്തം പിതാവായ ആദി തന്നെ ആണ് അബേനിയെ പ്രധാനമാക്കി ചിത്രം ഒരുക്കുന്നത്.
വിനീത്, ഇന്ദ്രന്‍സ്, നെടുമുടി വേണു, അജു വര്‍ഗീസ്, സുധീഷ്, സുധീര്‍ കരമന, പ്രസാദ് കണ്ണന്‍, വിനോദ് കോവൂര്‍ തുടങ്ങി അഭിനേതാക്കളുടെ വലിയ നിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ആധിയുടെ ആദ്യ ചിത്രം ആണ് ഇത്. ഫുട്ബോൾനു പുറമെ ഒരു ത്രില്ലറും ഗ്രാമ ഭംഗിയും നിറഞ്ഞ ചിത്രമായിരിക്കും എന്ന് സൂചിപ്പിക്കുന്ന ട്രൈലെർ ആണ് പുറത്തു വന്നത്.
Discussion about this post